സുരേഷ് ഗോപി മുണ്ടക്കൈ സന്ദർശിച്ചു; 'ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങൾ പരിശോധിക്കും'

കൽപറ്റ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലകൾ സന്ദർശിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സുരേഷ് ഗോപി സംസാരിച്ചു.

ദുരിത ബാധിതരുടെ മാനസിക ആരോഗ്യത്തിനും പുന:രധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമല മേഖലയിൽ രക്ഷാപ്രവർത്തനം ആറാംദിവസവും തുടരുകയാണ്. വിവിധ സോണുകളായി തിരിഞ്ഞാണ് സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം. ഉരുൾപൊട്ടലിൽ ഇനിയും കണ്ടെത്താനുള്ളത് 206 പേരെയാണ്. മരണം 350 കടന്നതായാണ് അനൗദ്യോഗിക കണക്കുകൾ. 

Tags:    
News Summary - Suresh Gopi visits Wayanad landslide affected area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.