ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗാ ശരീഫ് സ്ഫോടനക്കേസിൽ അറസ്റ്റിലായ മലയാളി ഹിന്ദുത്വ ഭീകരൻ സുരേഷ് നായരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.െഎ.എ) കൈമാറി. ഒളവിൽ കഴിയവെ ഞായറാഴ്ച ഗുജറാത്തിലെ ബറൂച്ചിൽനിന്ന് അറസ്റ്റ് ചെയ്ത സുരേഷ് നായരെ തിങ്കളാഴ്ചയാണ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻ.െഎ.എക്ക് കൈമാറിയത്.
ആർ.എസ്.എസ് അടക്കമുള്ള നിരവധി തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സുരേഷ് നായർ അജ്മീർ സ്ഫോടനത്തിനുശേഷം സന്യാസിയുടെ വേഷംകെട്ടി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് ഗുജറാത്ത് എ.ടി.എസ് പറഞ്ഞു. സുരേഷ് നായർ എന്ന പേരു മാറ്റി ഉദയ് ഗുരുജിയെന്ന പേരിലാണ് സന്യാസവേഷം കെട്ടിയത്. നർമദാ തീരത്തെ ശുക്ലതീർഥിൽ സുരേഷ് നായർ ‘നർമദാ പരിക്രമ’ചടങ്ങിന് വരുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അവിടെവെച്ചാണ് പിടികൂടിയതെന്നും എ.ടി.എസ് വൃത്തങ്ങൾ പറഞ്ഞു. വിവരത്തിെൻറ അടിസ്ഥാനത്തിൽ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് ഒരു സംഘത്തെ ബറൂച്ചിലേക്ക് അയച്ചിരുന്നു. രണ്ടു ദിവസം മുമ്പ് സുരേഷ് നായർ അവിടെയെത്തി.
മുടിയും താടിയും നീട്ടി തിരിച്ചറിയാൻ കഴിയാത്ത വേഷത്തിലായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നേരേത്ത പുറത്തുവിട്ട ചിത്രത്തിൽനിന്ന് ഭിന്നമായി സുരേഷ് നായരുടെ നിലവിലുള്ള രൂപം സംബന്ധിച്ച് രേഖാചിത്രം തയാറാക്കിയിരുന്നു. അതാണ് ആളെ ഉറപ്പുവരുത്താൻ സഹായിച്ചതെന്നും ഞായറാഴ്ച രാവിലെ സ്ഥലത്തെത്തിയ സുരേഷ് നായരെ ഉടൻ പിടികൂടുകയായിരുന്നുവെന്നും ഉദ്യോഗസ്ഥൻ തുടർന്നു.
ഹിന്ദുത്വ സ്ഫോടനങ്ങളെ ആർ.എസ്.എസ് ദേശീയ നേതൃത്വവുമായി ബന്ധിപ്പിച്ച സ്വാമി അസിമാനന്ദ അടക്കമുള്ള മുഴുവൻ ആർ.എസ്.എസ് കണ്ണികളെയും എൻ.െഎ.എ കോടതി വെറുതെവിട്ടശേഷമാണ് ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞ സുരേഷ് നായരെക്കുറിച്ച് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡിന് വിവരം ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
സ്ഫോടനവസ്തുക്കൾ അജ്മീറിലെത്തിക്കുന്നതിൽ നേരിട്ട് പങ്കാളിയെന്ന നിലയിൽ ഇയാൾ വഹിച്ചത് പ്രധാന റോൾ ആണെന്നാണ് ഗുജറാത്ത് എ.ടി.എസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.