കണ്ണൂർ ചാലയിൽ കെ-റെയിൽ സർവേക്കല്ലുകൾ കെ. സുധാകരന്‍റെ നേതൃത്വത്തിൽ പിഴുതുമാറ്റി

കണ്ണൂർ: ചാലയിൽ കെ. റെയിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച മുഴുവൻ സർവേക്കല്ലുകളും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റ നേതൃത്വത്തിൽ പിഴുതുമാറ്റി. കണ്ണൂർ കോർപറേഷൻ 32-ാം വാർഡായ ചാലയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച അമ്പതോളം കുറ്റികളാണ് സുധാകരന്റെ നേതൃത്വത്തിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ പിഴുതുമാറ്റിയത്.

കേരളത്തിൽ ഒരു സർവേക്കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് കെ. സുധാകരൻ മുന്നറിയിപ്പ് നൽകി. പിണറായി വിജയന്‍റെ ഏകാധിപത്യ പ്രവണതയെ ഉൾക്കൊണ്ടു പോകുന്ന പ്രശ്നമില്ല. സമൂഹികാഘാത പഠന റിപ്പോർട്ട് എന്തായാലും കെ റെയിൽ കൊണ്ടുവരുന്ന പിണറായിക്ക് വീതം കിട്ടിയ സ്ഥലമല്ല കേരളമെന്നും കെ. സുധാകരൻ വ്യക്തമാക്കി. 

സർവേക്കല്ലുകൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെയാണ് സ്ഥലത്ത് സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസുകാരും കെ. റെയിൽ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി.

ഇതിന് പിന്നാലെയാണ് കെ. സുധാകരനും കണ്ണൂർ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജും സംഘർഷ സ്ഥലത്തെത്തിയത്. സർവേക്കല്ലുകൾ സ്ഥാപിച്ച വീടുകളിൽ സന്ദർശനം നടത്തിയ സുധാകരൻ ഉടമകളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. തുടർന്നാണ് സർവേക്കല്ലുകൾ സുധാകരന്‍റെ നേതൃത്വത്തിൽ പിഴുതുമാറ്റിയത്.

രാവിലെ സ്വകാര്യ ഭൂമിയിൽ സ്ഥാപിക്കാനുള്ള സർവേകല്ലുമായി എത്തിയ വാഹനം സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചാല യുണിറ്റിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. മുദ്രാവാക്യവുമായെത്തിയ സ്ത്രീകളടക്കമുള്ള പ്രവർത്തകരും നാട്ടുകാരുമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

തുടർന്ന് ചാല അമ്പലത്തിന് സമീപം പ്രതിഷേധ യോഗം നടത്തി. പ്രതിഷേധിച്ച മുപ്പതോളം സമരക്കാരെ എടക്കാട് പൊലീസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. 

Tags:    
News Summary - Survey stones uprooted under the leadership of K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.