ഭക്ഷ്യ വിഷബാധയെന്ന് സംശയം: പൂക്കോട് നവോദയ വിദ്യാലയത്തിലെ 45 വിദ്യാർഥികൾ ചികിത്സയിൽ

വൈത്തിരി: പൂക്കോട് നവോദയ വിദ്യാലയത്തിലെ 45 വിദ്യാർഥികളെ ശാരീരിക അസ്വാസ്‌ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈത്തിരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലാണ് വിദ്യാർഥികൾ ചികിത്സയിലുള്ളത്.

ഞായറാഴ്ച രാത്രി കാന്‍റീനിൽനിന്ന് ഭക്ഷണം കഴിച്ച കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എല്ലാവരും ആശുപത്രിയിൽ നിരീക്ഷണത്തിലാണുള്ളത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. വിഷബാധയാണോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള ലാബ് പരിശോധനക്കായി സാമ്പിളുകൾ കുട്ടികളിൽനിന്ന് ശേഖരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിൻ അറിയിച്ചു.

നേരത്തെയും നവോദയ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു.

ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; നൂറോളം കുട്ടികൾ നിരീക്ഷണത്തിൽ

ഇ​രി​ങ്ങാ​ല​ക്കു​ട (തൃ​ശൂ​ർ): ആ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ല്ല​ക്കു​ന്ന് സ്നേ​ഹോ​ദ​യ കോ​ള​ജ് ഓ​ഫ് ന​ഴ്സി​ങ് ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ജ​നു​വ​രി 26നും 27​നു​മാ​യി ഹോ​സ്റ്റ​ലി​ലു​ള്ള നൂ​റോ​ളം കു​ട്ടി​ക​ൾ​ക്കാ​ണ് വ​യ​റു​വേ​ദ​ന​യും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ആ​ർ. ജോ​ജോ, ആ​ളൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. 

Tags:    
News Summary - Suspected food poisoning: 45 students under treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.