തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിെക്കതിരായ അന്വേഷണ റിപ്പോർട്ടിൽ ഉടൻ നടപടിക്ക് കാരണം ഭരണമുന്നണിയിൽ നിന്നുണ്ടായ സമ്മർദ്ദം. എം. ശിവശങ്കറിെനതിരെ അച്ചടക്ക നടപടി എടുക്കാതെ സംരക്ഷിക്കുെന്നന്ന് പ്രതിപക്ഷം ആേക്ഷപം ശക്തിപ്പെടുത്തിയിരുന്നു. നിയമസഭ സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകുകയും ചെയ്തു. അതിന് പിന്നാലെ സി.പി.െഎ മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
രാവിലെ എം.എൻ സ്മാരകത്തിൽ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നാല് മന്ത്രിമാരുമായി ആദ്യം കൂടിക്കാഴ്ച നടത്തി. മുന്നണിയുടെയും സർക്കാറിെൻറയും യശസ്സിന് മങ്ങലേൽപിച്ച പെരുമാറ്റദൂഷ്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിെക്കതിരെ നടപടി വേണമെന്ന വികാരം മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ ധാരണയായി.
തുടർന്ന് മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, കെ. രാജു എന്നിവർ ഇ. ചന്ദ്രശേഖരെൻറ ഒാഫിസിൽ ഒരിക്കൽകൂടി യോഗം ചേർന്നു. ശേഷം ഇ. ചന്ദ്രശേഖരനും വി.എസ്. സുനിൽകുമാറും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ശിവശങ്കറിെനതിരായ നടപടി വൈകുന്നതിലെ ആശങ്ക അറിയിച്ച മന്ത്രിമാർ, പ്രതിപക്ഷ ആക്ഷേപത്തെ ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറി തല സമിതിയുടെ അന്വേഷണ റിപ്പോർട്ട് ഉടൻ ലഭ്യമാക്കി വേണ്ട നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.
ശിവശങ്കറിെനതിരായ നടപടി വൈകരുതെന്ന വികാരം സി.പി.എം നേതൃത്വത്തിലും ഉണ്ടായിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെ നടപടി സ്വീകരിച്ചാൽ കോടതിയിൽ നിന്ന് തിരിച്ചടി ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം അംഗീകരിക്കുകയായിരുന്നു. രണ്ട് പാർട്ടികളിലെയും വികാരം കണക്കിലെടുത്താണ് നടപടി വേഗത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.