പത്തനംതിട്ടയിൽ മദ്യപിച്ച് തമ്മിൽ തല്ലിയ പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: മദ്യപിച്ച് തമ്മിൽ തല്ലിയ പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥരായ ജി. ഗിരി, ജോൺ ഫിലിപ്പ് എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

സ്ഥാനക്കയറ്റം കിട്ടിയ പൊലീസ് ഉദ്യോഗസ്ഥന്‍റെ യാത്രയയപ്പ് പരിപാടിക്കിടെയാണ് ഇരുവരും ഏറ്റുമുട്ടിയത്. ചൊവ്വാഴ്ച മൈലപ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലായിരുന്നു യാത്രയയപ്പ് ആഘോഷം.

അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്.

Tags:    
News Summary - Suspension of policemen who fought drunkenly in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.