തിരുവനന്തപുരം: കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എസ്.വി. ഭാട്ടിയെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ചടങ്ങിൽ വായിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉൾപ്പെടെ പ്രമുഖർ സന്നിഹിതരായിരുന്നു.
രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, ബിനോയ് വിശ്വം എം.പി, ഹൈകോടതി ജഡ്ജിമാരായ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് പി. സോമരാജൻ, ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ്, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് വിജു എബ്രഹാം, ജസ്റ്റിസ് ബസന്ത് ബാലാജി, ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ജെ. ചലമേശ്വർ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഡി.ജി.പി അനിൽകാന്ത്, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദ മുരളീധരൻ, എ.ജി.ഡി.പി അജിത് കുമാർ, മുഖ്യ വിവരാവകാശ കമീഷണർ ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി വി. ഹരിനായർ, ചീഫ് ജസ്റ്റിസിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
ജസ്റ്റിസ് എസ്. മണികുമാറിന്റെ പിൻഗാമിയായാണ് ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയായ എസ്.വി. ഭാട്ടിയെ നിയമിച്ചത്. 2019 മാർച്ചിൽ കേരള ഹൈകോടതിയിൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം മണികുമാർ വിരമിച്ചതിനെ തുടർച്ച് ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.