തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് ആർ.എസ്.എസ് പ്രവർത്തകൻ പ്രകാശ് ആണെന്നും ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തുവെന്നുമുള്ള സഹോദരന്റെ വെളിപ്പെടുത്തലിനെ പരിഹസിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വെട്ടിൽ. 'ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ്' എന്ന കുറിപ്പോടെ മൃതദേഹത്തെ സൈക്കിളിന് പിറകിലിരുത്തി പോകുന്ന സിനിമ കോമഡി രംഗമാണ് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി തന്നെ രംഗത്തുവന്നു. 'സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് !' എന്നാണ് സ്വാമി ചോദിച്ചത്. സുരേന്ദ്രന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും സന്ദീപാനന്ദ ഗിരി പങ്കുവെച്ചു.
ചിത്രത്തിൽ പൊലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചതെന്നും ആരൊക്കെ ചേർന്നായിരുന്നു പ്രകാശിനെ ക്രൂരമായി മർദ്ദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത് എന്നും അദ്ദേഹം ചോദിച്ചു. മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കണമെന്നും മരണപ്പെട്ട പ്രകാശിന്റെ അമ്മ ശരീരം പൂർണ്ണമായും തളർന്ന് അവശയായി കഴിയുന്നു എന്നൊരോര്മ്മയെങ്കിലും ഉണ്ടാകണമെന്നും സ്വാമി ഓർമിപ്പിച്ചു.
തിരുവനന്തപുരം കുണ്ടുമണ്‍കടവിലുള്ള ആശ്രമം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് അക്രമികളില്‍ ഒരാളായ പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് ക്രൈംബ്രാഞ്ചിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സഹോദരന്റെ വെളിപ്പെടുത്തല്‍. 2018 ഒക്ടോബർ 27ന് പുലർച്ചെയാണ് ആശ്രമത്തിന് അജ്ഞാതർ തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് !
ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേസുരേന്ദ്രൻ ഇറക്കിയ ട്രോളാണിത്!
സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചത്?
ആരൊക്കെ ചേർന്നായിരുന്നു സുരേന്ദ്രാ പ്രകാശിനെ ക്രൂരമായി മർദ്ദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്?
സുരേന്ദ്രാ ഇത് യൂപിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും.
മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും........
At least മരണപ്പെട്ട പ്രകാശിന്റെ അമ്മ ശരീരം പൂർണ്ണമായും തളർന്ന് അവശയായി കഴിയുന്നു എന്നൊരോര്മ്മയെങ്കിലും ….
പശുവിനെ മാത്രം മാതാവായി കാണുക എന്നതാണോ ഹിന്ദുമതം പഠിപ്പിക്കുന്നത്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.