കളി തുടങ്ങിയിട്ടേ ഉള്ളൂ...കാത്തിരുന്ന് കാണുക -വീണക്കെതിരായ വിവാദത്തിൽ പ്രതികരണവുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ മൂന്ന് വർഷത്തിനിടെ  1.72 കോടി രൂപ ലഭിച്ചുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി സ്വപ്ന സുരേഷ്.

അഴിമതിക്ക് മുൻഗണന നൽകുമ്പോൾ സത്യസന്ധത തിൻമയായി മാറുമെന്നായിരുന്നു സ്വപ്നയുടെ ഫേസ്ബുക്ക് പോസ്‍റ്റ്. കളി തുടങ്ങിയിട്ടേ ഉള്ളൂവെന്നും കാത്തിരുന്ന് കാണാമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

അഴിമതിക്ക് മുൻഗണന നൽകുമ്പോൾ സത്യസന്ധത തിന്മയായി മാറും. കളി തുടങ്ങിയിട്ടേയുള്ളൂ..കാത്തിരുന്നു കാണുക..എല്ലാം..സർവീസ് ചാർജ്, മുൻകൂർ പണമിടപാടുകൾ, കിലോമീറ്ററുകളോളം നീളുന്ന ബാഗേജുകൾ... സ്വപ്ന സുരേഷ് ഒരു ക്ലാസിഫൈഡ് ക്രിമിനലായി മാറി.

സംസ്ഥാനത്തെ സേവന നികുതിയും ആദായനികുതിയും ജിഎസ്ടിയും വെട്ടിച്ച്, ഉദ്യോഗസ്ഥരുടെ പിഎഫും ഇഎസ്ഐയുടെ മറ്റു സെസുകളും വെട്ടിച്ച് പിതാവുമായി ചേർന്ന് മകൾ 1.71 കോടി രൂപ കൈക്കൂലി വാങ്ങുമ്പോൾ ആ അച്ഛനും മകളും സെലിബ്രിറ്റികൾ! എന്തുകൊണ്ട് വേണ്ടപ്പെട്ട അധികാരികൾ ഈ സെലിബ്രിറ്റികളെ ചോദ്യം ചെയ്യാതെ നാടു മുഴുവൻ കൊള്ളയടിക്കാൻ പരസ്യമായി കൂട്ടുനിൽക്കുന്നത്. ഇത് ഇവരിൽ രണ്ടു പേരിൽ മാത്രം ഒതുങ്ങില്ല, കുടുംബം മുഴുവൻ ഇതിൽ പങ്കാളികളാണ്...!!! അഭിനന്ദനങ്ങൾ മകൾ വീണയ്ക്കും കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കും.

Tags:    
News Summary - swapna suresh against veena vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.