ഡോളർ കടത്ത്​ കേസിൽ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും പങ്കെന്ന് സ്വപ്നയുടെ മൊഴി

കൊച്ചി: ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും സ്പീക്കർക്കും പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ രഹസ്യമൊഴി. കോൺസുലേറ്റിെൻറ സഹായത്തോടെ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും പ്രേരണയിലാണ് ഡോളർ കടത്തിയതെന്നതടക്കം മൊഴിയാണ് നൽകിയിട്ടുള്ളത്.

ക്രിമിനൽ നടപടിക്രമം 164 പ്രകാരം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും കസ്റ്റംസിനും നൽകിയ മൊഴികളിൽ സ്വപ്ന ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് െകാച്ചിയിലെ കസ്റ്റംസ് കമീഷണർ സുമിത് കുമാർ ഹൈകോടതിയിൽ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. ജയിലിൽ ഭീഷണിയുണ്ടെന്ന പരാതിയിൽ സ്വപ്ന സുരേഷിന് സുരക്ഷ ഉറപ്പാക്കണമെന്ന എറണാകുളം അഡീ. സി.ജെ.എം കോടതിയുടെ 2020 ഡിസംബർ എട്ടിലെ ഉത്തരവിനെതിരെ ജയിൽ ഡി.ജി.പി നൽകിയ ഹരജിയിലാണ് കസ്റ്റംസിെൻറ വിശദീകരണം.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാർക്കുമെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന നൽകിയതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മുൻ യു.എ.ഇ കോൺസൽ ജനറലുമായും അനധികൃത സാമ്പത്തിക ഇടപാടുകളുമായും മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. മൂന്ന് മന്ത്രിമാരുടെ അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകളെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുണ്ട്. 


മുഖ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ഒരു പേഴ്സണൽ സ്റ്റാഫംഗവുമായും അടുത്ത ബന്ധമാണ് സ്വപ്നക്കുണ്ടായിരുന്നത്. കോൺസുലേറ്റും ഉന്നതുമായുള്ള പാലമായി പ്രവർത്തിച്ചത് ശിവശങ്കറാണ്. വിവിധ സർക്കാർ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും മറവിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ ഏകോപിച്ചിരുന്നതും ശിവശങ്കറാണ്. ഉന്നതർ ഇടെപട്ട എല്ലാ ഇടപാടുകളെക്കുറിച്ചും തനിക്ക് അറിയാമായിരുന്നുവെന്നാണ് സ്വപന് വെളിപ്പെടുത്തിയത്.

അറബി ഭാഷ അറിയാവുന്നതിനാൽ ഇടപാടുകളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ദ്വിഭാഷിയായി തന്നെ ഉപയോഗിച്ചിരുന്നു. അതിനാൽ അനധികൃത ഇടപാടുകൾക്ക് താൻ സാക്ഷിയായിരുന്നെന്നും അനധികൃതവും നിയമവിരുദ്ധവും അധാർമികവുമായ നടപടികളിൽ ഉന്നതർ ഇടപെട്ടിരുന്നുവെന്നുമാണ് സ്വപ്ന നൽകിയ മൊഴി. കോടതി ആവശ്യപ്പെടുേമ്പാഴോ അന്തിമ വാദത്തിെൻറ സമയത്തോ മുദ്രവെച്ച കവറിൽ മൊഴി ഹാജരാക്കാമെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.

വെളിപ്പെടുത്തിയ ഏറെ കാര്യങ്ങളും പ്രതിക്ക് മാത്രം അറിയാവുന്ന വ്യക്തിപരമായ അറിവിൽപ്പെട്ട കാര്യങ്ങളാണെന്നും തെളിവായി ഉപയോഗിക്കാമെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതരുടെ പേര് പറയുന്നതിെൻറ പേരിൽ താൻ ജയിലിൽ ഭീഷണി നേരിടുന്നുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

ഭീഷണിയെ തുടർന്ന് സ്വപ്ന മാനസിക വിഭ്രാന്തിയും അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നു. കുടുംബാംഗങ്ങളും ഭീഷണി നേരിടുന്ന അവസ്ഥയുണ്ടായി. ഇതേതുടർന്ന് സംരക്ഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി സുരക്ഷ ഉറപ്പാക്കണമെന്ന ഉത്തരവിട്ടത്. 

ഉന്നതരുടെ പങ്കാളിത്തം സംബന്ധിച്ച് കോടതിയിൽ മൊഴിനൽകിയ ശേഷം സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിക്കാണുന്നത് പോലും ജയിലധികൃതർ വിലക്കി. ഇത് സംശയകരമായ നടപടിയാണ്. ജീവൻ അപായത്തിലാകാനുള്ള സാധ്യതതുള്ളതിനാൽ സ്വപ്ന പൊലീസ് സംരക്ഷണം തേടിയതിനെ തെറ്റ്​ പറയാനാകില്ല.

വ്യാപകമായി തടവുകാരെ മർദിക്കുന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ജയിലുകളിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സഹചര്യത്തിൽ സ്വപ്നയുടെ ആശങ്കക്ക് അടിസ്ഥാനമുണ്ട്. അതിനനുസൃതമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. തെറ്റായ നിരീക്ഷണങ്ങളൊന്നും കോടതിയിൽനിന്ന് ഉണ്ടായിട്ടില്ല. അതിനാൽ ഹരജിയിൽ കഴമ്പില്ലെന്നും തള്ളണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.


Tags:    
News Summary - Swapna Suresh had given a statement that the Chief Minister was directly involved in the dollar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.