മുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന: എല്ലാം കള്ളം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് കള്ളങ്ങളെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഷാജ് കിരണുമായി ബന്ധമില്ലെങ്കിൽ എന്തിന് എ.ഡി.ജി.പി അജിത്കുമാറിനെ സ്ഥലം മാറ്റിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തുകൊണ്ട് ഇതുവരെ ഷാജ് കിരണിനെതിരെ നടപടിയെടുത്തില്ല. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കള്ളമാണ്. കോൺസൽ ജനറലിന്‍റെ കൂടെ വിവിധ ചടങ്ങുകളിലും ക്ലിഫ് ഹൗസിലുമൊക്കെ വെച്ച് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്.

2016 മുതൽ 2020 വരെ ക്ലിഫ് ഹൗസിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഒരു സുരക്ഷ പരിശോധനകളുമില്ലാതെ താൻ ക്ലിഫ്ഹൗസിലേക്ക് കയറിപ്പോകുന്നത് സി.സി ടി.വി ദൃശ്യങ്ങളിൽ കാണാനാകുമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ബാഗ് മറന്നുവെച്ചെന്ന് പറഞ്ഞത് ശരിയല്ലെന്നായിരുന്നു ആദ്യവിശദീകരണം. എന്നാൽ, മറന്നുവെച്ചെന്നും അത് ആർക്കോ കൊടുക്കാനുള്ള മെമന്‍റോ ആയിരുന്നുവെന്നും ശിവശങ്കർതന്നെ പിന്നീട് വ്യക്തമാക്കി. സ്പ്രിൻക്ലർ ഇടപാടിന്‍റെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനാണെന്നും സ്വപ്ന ആരോപിച്ചു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ.ടി. ജലീൽ നടത്തിയ നിയമപരവും അല്ലാത്തതുമായ ഇടപാടുകളുടെ തെളിവുകൾ പുറത്തുവിടും. ഏതൊക്കെ കാര്യങ്ങളിൽ ജലീൽ ഇടപെട്ടിട്ടുണ്ടെന്നും അതിൽ ഏതൊക്കെ നിയമവിരുദ്ധമായിരുന്നുവെന്നും ഉള്ളതിന്‍റെ തെളിവുകൾ തന്‍റെ കൈവശമുണ്ടെന്നും അവർ അവകാശപ്പെട്ടു.

Tags:    
News Summary - Swapna suresh statement against chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT