കൊച്ചി: കാറിനുള്ളിൽ യു ട്യൂബർ സ്വിമ്മിങ് പൂളൊരുക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഹൈകോടതി ഇടപെടൽ. യു ട്യൂബർ സഞ്ജു ടെക്കിക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ജൂൺ ഏഴിനകം അറിയിക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
സംഭവത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ച് സ്വമേധയാ വിഷയത്തിൽ ഇടപെട്ടത്. ഇക്കാര്യത്തിൽ കർശന നടപടി വേണമെന്നും കോടതി നിർദേശിച്ചു.
ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ലോഗർമാർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് കോടതി നേരത്തേ പലതവണ ഉത്തരവിട്ടതാണ്. ഇതുസംബന്ധിച്ച് ശക്തമായ നടപടി സ്വീകരിക്കാൻ ഗതാഗത കമീഷണർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകാൻ കോടതി നിർദേശിച്ചു.
ഗതാഗതമേഖലയുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കവേയാണ് ഈ വിഷയം കോടതി പരാമർശിച്ചതും ആവശ്യമായ നിർദേശങ്ങൾ നൽകിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.