ആരോഗ്യമന്ത്രിയായി ചുമതലയേറ്റ വീണ ജോർജിനെ അഭിനന്ദിക്കുന്ന മുൻമന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾമൂലം നേരിട്ട് പെങ്കടുക്കാൻ കഴിയാത്തതുമൂലം ചാനലുകളും ഒാൺലൈൻ പ്ലാറ്റ്ഫോമുകളും വഴിയാണ് ജനലക്ഷങ്ങൾ ഇടതുമുന്നണിയുടെ ഭരണസാരഥ്യത്തിലേക്കുള്ള രണ്ടാമൂഴത്തിന് സാക്ഷികളായത്. ആശംസയും അഭിവാദ്യങ്ങളും മുദ്രാവാക്യങ്ങളുമെല്ലാം ഒാൺലൈനിൽ നിറഞ്ഞുനിന്നു. ഗ്രാഫിക്സുകളും ജിഫുകളുമെല്ലാമായി ആവേശത്തിെൻറ പരകോടിയിലായിരുന്നു ഡിജിറ്റൽ വാളുകൾ. കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിനാളുകൾ ടി.വിയിലും ആവേശപൂര്‍വം ചടങ്ങിന് സാക്ഷികളായി.
500 ൽ താഴെ പേരാണ് സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പെങ്കടുത്തത്. മറ്റുള്ളവർക്ക് ബദൽ സംവിധാനങ്ങളും. ദൃശ്യമാധ്യമങ്ങൾക്ക് പുറമെ സർക്കാറിെൻറ വിവിധ ഫേസ്ബുക്ക് പേജുകൾ, യൂട്യൂബ് ചാനലുകൾ, പി.ആർ.ഡി ലൈവ്, സഭ ടി.വി, സഭ ടി.വി ഒാൺലൈൻ, സർക്കാർ പോർട്ടൽ തുടങ്ങിയ പ്ലാറ്റ്േഫാമുകളാണ് സത്യപ്രതിജ്ഞ തൽസമയം ജനങ്ങളിലെത്തിക്കാൻ ക്രമീകരിച്ചിരുന്നത്. ആയിരത്തോളം ഫേസ്ബുക് പേജുകളിൽ ക്രോസ് ലൈവുമുണ്ടായിരുന്നു.
ഇവിടെനിന്ന് പതിനായിരക്കണക്കിന് ഷെയറുകൾ. ഇതോടെ നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ മൊബൈൽ സ്ക്രീനുകളിലെല്ലാം ആവേശം ഒട്ടും ചോരാതെ സത്യപ്രതിജ്ഞ നിറഞ്ഞുനിന്നു. ഒാൺലൈൻ കാഴ്ചക്കാർക്കായി വിപ്ലവഗാനങ്ങളുടെ ബി.ജി.എമ്മിൽ തയാറാക്കിയ തട്ടുപൊളിപ്പൻ വിഡിയോകളും ഇൻട്രൊഡക്ഷനുകളുമെല്ലാം വാട്സ്ആപ് ഗ്രൂപ്പുകളിൽ പാറിപ്പറന്നു. സെൻട്രൽ സ്റ്റേഡിയത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന കാമറകൾ ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പി.ആർ.ഡി ചേമ്പറിലേക്കെത്തിക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.
സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളാകാൻ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ. തമിഴ്നാട് സർക്കാറിനെ പ്രതിനിധീകരിച്ച് വ്യവസായമന്ത്രി തങ്കം തെന്നരശു, പശ്ചിമ ബംഗാൾ സർക്കാറിനുവേണ്ടി തൃണമൂൽ കോൺഗ്രസ് എം.പി ഡോ. കഗോലി ഘോഷ് ദസ്തിദർ എന്നിവരെത്തി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, കോടിയേരി ബാലകൃഷ്ണന്, സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, നിലവിലെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രിമാരായ ഇ.പി. ജയരാജന്, ഡോ. തോമസ് ഐസക്, എം.എം. മണി, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രന്, ഡോ. കെ.ടി. ജലീല്‍, ഇ. ചന്ദ്രശേഖരന്, മാത്യു ടി. തോമസ്, സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്, മേയർ ആര്യാ രാജേന്ദ്രൻ, കൊച്ചി മേയർ കെ. അനിൽകുമാർ, കര്‍ദിനാള്‍ മാർ ബസേലിയസ് ക്ലീമിസ് ബാവ, മാര്‍ത്തോമ സഭാ അധ്യക്ഷന്‍ ഡോ. തെയോഡോഷ്യസ് മാര്‍ത്തോമ മെത്രാപൊലീത്ത, മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, അടൂർ ഗോപാലകൃഷ്ണൻ, നടൻ ഹരിശ്രീ അശോകൻ, ഗുരുരത്നം ജ്ഞാന തപസ്വി, വെള്ളാപ്പള്ളി നടേശന്, ഗോകുലം ഗോപാലന്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ഡോ. ധർമരാജ് റസാലം, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹീം ഖലീല്‍ ബുഖാരി, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, നാടന്‍പാട്ട് കലാകാരനും ഫോക്ലോര് അക്കാദമി ചെയര്‍മാനുമായ സി.ജെ. കുട്ടപ്പന്, പി.ഡി.പി വൈസ് ചെയർമാൻ വർക്കല രാജ്, ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.