ഭൂമി ഇടപാട്​: കർദിനാളി​െൻറ അപ്പീൽ ഇന്ന്​ പരിഗണിക്കും

കൊച്ചി: സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്ത് നല്‍കിയ ഹരജി ഹൈകോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ ഹാജരാകും. ഫാ.  സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഫാദര്‍ ജോഷി പുതുവ എന്നിവരും സമാന ആവശ്യവുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. സിംഗിള്‍ ബഞ്ച് വിധി അപക്വമാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിധി എന്നുമാണ് ഹരജിയിലെ ആക്ഷേപം. സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ആവശ്യം. എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് സിംഗിള്‍ ബഞ്ചി​​​െൻറ വിധി നടപ്പാക്കിയിട്ടുണ്ട്.

Tags:    
News Summary - Syro-Malabar Catholic Church - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.