കൊച്ചി: സിറോ മലബാർ സഭ എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണത്തിന് അനുമതി നൽകണമെന്ന് പൊലീസ്. കോടതി നിർദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷം സെൻട്രൽ പൊലീസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ റിപ്പോർട്ടിലാണ് കൂടുതൽ അന്വേഷണത്തിന് അനുമതി തേടിയത്.
സഭ ഭൂമി ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.പോളച്ചൻ പുതുപ്പാറ നൽകിയ ഹരജിയിലാണ് പൊലീസ് കോടതി നിർദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരെൻറ മൊഴിയില്‍ നിന്ന് ബോധ്യപ്പെട്ട കാര്യങ്ങള്‍ക്ക് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് അനുമതി നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ലാൻഡ് ൈട്രബ്യൂണലിൽ നടത്തിയ അന്വേഷണത്തിലും കൂടുതല്‍ വ്യക്തത വരുത്തുന്നതിന് അന്വേഷണം അനിവാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൃക്കാക്കര നൈപുണ്യ സ്കൂളിന് എതിര്‍വശം രൂപതയുടെ ഉടസ്ഥതയിലുള്ള 73 സെൻറ് ഭൂമിയുടെ വിൽപന സംബന്ധിച്ച ഹരജിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.