സീറോ മലബാർ സഭയിലെ ഭൂമി ഇടപാടിൽ അഴിമതി നടന്നിട്ടില്ലെന്ന്​ സിനഡ്​

കൊച്ചി: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതക്ക്​ കീഴിൽ നടന്ന ഭൂമി ഇടപാടിൽ അഴിമതി നടന്നിട്ടില്ലെന്ന്​ സ ഭാ സിനഡി​​െൻറ വിലയിരുത്തൽ. ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ്ജ്​ ആലഞ്ചേരിക്കെതിരെ​ പുറത്ത്​ വന്ന വ്യ ാജ രേഖയിലെ ഉള്ളടക്കം സത്യ വിരുദ്ധമാണ്​. വിശദമായ അന്വേഷണത്തിലൂടെ യഥാർഥ കുറ്റവാളികളെ നിയമത്തിന്​ മുമ്പിൽ കൊണ്ടുവരണമെന്നും മാതൃകാപരമായ നടപടികൾ കൈക്കൊള്ളണമെന്നും കെ.സി.ബി.സി പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെടുന്നു.

ഇത്തരം പ്രവർത്തനങ്ങളിലൂടെ സഭയിൽ ഭിന്നത സൃഷ്​ടിക്കാനുള്ള തൽപര കക്ഷികളുടെ ശ്രമത്തെ കുറിച്ച്​ വിശ്വാസികൾ ജാഗ്രത പുലർത്തണം. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പൊലീസ്​ അന്വേഷണം ബാഹ്യ സമ്മർദ്ദങ്ങളില്ലാതെ മുന്നോട്ട്​ പോകണം. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭക്കുള്ളിൽ തന്നെ പരിഹരിക്കാൻ ആവശ്യമായ നടപടികളും സംവിധാനങ്ങളും പൂർത്തിയായിട്ടുണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്​.

വിവാദവുമായി ബന്ധപ്പെട്ട്​ അനാവശ്യ പത്രപ്രസ്​താവനകൾ നടത്തുകയോ മറ്റ്​ വിവാദങ്ങൾ ഉണ്ടാക്കുകയോ ചെയ്യരുതെന്നും വന്നു പോയ വീഴ്​ചകളിൽ നിന്ന്​ പാഠം പഠിക്കണമെന്നും കെ.സി.ബി.സി സർക്കുലറിലൂടെ ആഹ്വാനം ചെയ്യുന്നു. വരുന്ന ഞായറാഴ്​ച സംസ്ഥാനത്തെ സീറോ മലബാർ, ലത്തീൻ, മലങ്കര കത്തോലിക്കാസഭകളിലെ ദേവാലയങ്ങളിൽ ഈ സർക്കുലർ വായിക്കണമെന്നും കെ.സി.ബി.സി നിർദേശിക്കുന്നുണ്ട്​.

Tags:    
News Summary - syro malabar sabha land dispute; there is no scam said sinad -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.