കൊച്ചി: സീറോ മലബാർസഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല പൂർണമായും മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർ ജ് ആലഞ്ചേരിക്ക് തിരികെ നൽകി ഫ്രാൻസിസ് മാർപാപ്പ ഉത്തരവ് പുറപ്പെടുവിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാ ദങ്ങളെത്തുടർന്ന് ഒരു വർഷം മുമ്പ് മാർ ആലഞ്ചേരിയെ ഭരണച്ചുമതലയിൽനിന്ന് ഒഴിവാക്കി മാർ ജേക്കബ് മനത്തോടത്തി നെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരുന്നു. ഇദ്ദേഹത്തിെൻറ കാലാവധി ബുധനാഴ്ച അവസാനിച്ചതിന െത്തുടർന്നാണ് മാർ ആലഞ്ചേരിക്ക് ഭരണച്ചുമതല തിരിച്ചുനൽകിയത്. ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപതാധ്യക് ഷനായി തുടരും. ഇദ്ദേഹത്തെ വത്തിക്കാനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
മാർ ജോർജ് ആലഞ്ചേരി വ്യാഴാഴ്ച രാ വിലെ അതിരൂപത ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുത്തു. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന ്നിവരെ സഹായമെത്രാൻ സ്ഥാനത്തുനിന്ന് നീക്കിയിട്ടുമുണ്ട്. ഇവരുടെ പുതിയ ചുമതല സഭ സിനഡ് തീരുമാനിക്കും. അതിരൂപതയിലെ സാമ്പത്തിക കര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ച രേഖകളും സിനഡിന് നൽകണമെന്ന് കർദിനാളിനോട് നിർദേശിച്ചിട്ടുണ്ട്.
മാർ ജേക്കബ് മനത്തോടത്ത് സമർപ്പിച്ച റിപ്പോർട്ടും നിർദേശങ്ങളും പഠിച്ച ശേഷമാണ് വത്തിക്കാൻ പുതിയ തീരുമാനങ്ങളെടുത്തത്. ആഗസ്റ്റിലാണ് അടുത്ത സിനഡ് യോഗം. അതുവരെ അതിരൂപത ഭരണനിർവഹണത്തിൽ മാർ ജോർജ് ആലഞ്ചേരി സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. ഇക്കാലയളവിൽ രാജ്യത്തെ സിവിൽനിയമങ്ങൾ പാലിച്ച് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണം. സഭയിൽ കൂട്ടായ്മയും പരസ്പര സഹകരണവും വളർത്താനുള്ള നടപടികൾക്ക് പ്രഥമ പരിഗണന നൽകണമെന്നും ഉത്തരവിൽ പറയുന്നു. അതിരൂപതയിൽ ഏറെനാളായി നിലനിന്ന പ്രതിസന്ധികൾ സംബന്ധിച്ച് മാർപാപ്പയുടെ അന്തിമവിധി തീർപ്പ് സഭാംഗങ്ങൾ ഒരു മനസ്സോടെ സ്വീകരിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭ്യർഥിച്ചു.
പ്രതിഷേധവുമായി സഭ സുതാര്യസമിതി
കൊച്ചി: സീറോ മലബാർ സഭ മീഡിയ കമീഷൻ ഇറക്കിയ പത്രക്കുറിപ്പ് തെറ്റിദ്ധാരണജനകമാണെന്നും അതിരൂപതക്ക് ഭീമമായ നഷ്ടമുണ്ടാക്കിയ കർദിനാളിനെ തുടരാൻ അനുവദിക്കുകയും സഹായമെത്രാന്മാരെ താൽക്കാലികമായി നീക്കുകയും ചെയ്തുവെന്നത് ആശങ്കജനകമാണെന്നും സഭ സുതാര്യ സമിതി. ഈ നടപടി മാർപാപ്പയുടേതാണെന്ന് കരുതുന്നില്ല. ഓറിയൻറൽ കോൺഗ്രിഗേഷൻ തീരുമാനത്തെ മാർപാപ്പയുടെ നടപടിയായി മീഡിയ കമീഷൻ അവതരിപ്പിക്കുകയായിരുന്നുവെന്നും സമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മാർ ആലഞ്ചേരിയുടെ താൽക്കാലിക തിരിച്ചുവരവുമായി ബന്ധപ്പെട്ട് കൂടുതൽ നിർദേശങ്ങൾ നൽകിയിരിക്കുന്നത് പൗരസ്ത്യ തിരുസംഘമാണ്. പ്രധാന തീരുമാനങ്ങൾക്കുമുമ്പ് സ്ഥിരം സിനഡിെൻറ അഭിപ്രായം തേടണമെന്നും സാമ്പത്തിക കാര്യങ്ങൾ പൂർണമായും അവരെ അറിയിക്കണമെന്നുമാണ് പ്രധാന നിർദേശങ്ങൾ. ആഗസ്റ്റിലെ സിനഡിന് മുമ്പ് അതിരൂപതയുമായി ബന്ധപ്പെട്ട അന്തിമതീരുമാനങ്ങൾ റോം സ്വീകരിക്കുമെന്നാണ് സൂചന.
ഭൂമി കുംഭകോണ വിഷയത്തിൽ ഇതുവരെ ഒരു റിപ്പോർട്ടും അംഗീകരിക്കാൻ കർദിനാൾ തയാറായിട്ടില്ലെന്നതുതന്നെ സത്യം വിളിച്ചുപറയുന്നു. ഈ റിപ്പോർട്ടിനും മറ്റ് റിപ്പോർട്ടുകളുടെ ഗതിയുണ്ടാകാൻ വിശ്വാസികൾ സമ്മതിക്കില്ല. ഇപ്പോഴത്തെ നടപടികൾക്കെതിരെ സമിതി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, വക്താവ് ഷൈജു ആൻറണി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.