എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആയുധം നല്‍കുന്നത് പരിഗണനയില്‍ –മന്ത്രി

കോഴിക്കോട്: എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആയുധം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്‍.
വ്യാജമദ്യവും ലഹരിയും തടയുന്ന വേളയില്‍ എക്സൈസ് അംഗങ്ങള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് എക്സൈസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏതുതരം ആയുധമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എല്ലാ കേന്ദ്രങ്ങളിലും ആരോഗ്യവകുപ്പിന്‍െറ സഹകരണത്തോടെ ലഹരി വിമുക്ത കേന്ദ്രങ്ങള്‍ സ്ഥാപിക്കും.എക്സൈസ് സേനയുടെ അംഗബലം വര്‍ധിപ്പിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതു വഴി ബിവറേജസ് കോര്‍പറേഷന് 143 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി പറഞ്ഞു. നികുതിവരുമാന ഇനത്തില്‍ മാത്രം 80 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ കണക്ക് താരതമ്യപ്പെടുത്തിയുള്ളതാണിത്. ഡിസംബറിലും സ്ഥിതി മോശമാകാനാണ് സാധ്യത. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Tags:    
News Summary - T P Ramakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.