തിരുവനന്തപുരം: കോൺഗ്രസിന് കേഡർ സംവിധാനത്തിലേക്ക് മാറാൻ സാധിക്കുമെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്‍റ് ടി. സിദ്ദീഖ്. ഗാന്ധിജി നയിച്ച ദണ്ഡിയാത്രയിൽ പങ്കെടുത്തവർ പാർട്ടി കേഡർമാർ ആയിരുന്നു. കോൺഗ്രസിൽ നിന്ന് നഷ്ടപ്പെട്ടു പോയ സ്വത്വങ്ങളും അംശങ്ങളുമുണ്ട്. ഒരു വീണ്ടെടുപ്പിന്‍റെ കാലം കൂടിയാണിതെന്നും സിദ്ദീഖ് വ്യക്തമാക്കി.
ഭാവനാ സമ്പന്നമായതും ആത്മവിശ്വാസമുള്ളതുമായ സെമി കേഡർ സംവിധാനം പാർട്ടിയിൽ നടപ്പാക്കുക എന്നതാണ് ലക്ഷ്യം. കോൺഗ്രസിന്‍റെ മുദ്രാവാക്യങ്ങളും കൈമോശം വന്ന ആശയങ്ങളും തിരിച്ചെടുക്കുകയാണ് ലക്ഷ്യം. ഭാരത് മാതാ കീ ജയ് എന്നത് സംഘ്പരിവാറിന്‍റെ മുദ്രാവാക്യമല്ല. ഈ മുദ്രാവാക്യത്തിന്‍റെ യഥാർഥ അവകാശികൾ കോൺഗ്രസുകാരാണെന്നും ടി. സിദ്ദീഖ് വ്യക്തമാക്കി.
കെ. സുധാകരന്‍റെ നേതൃത്വത്തിൽ പുതിയ കെ.പി.സി.സി നേതൃത്വം ചുമതലയേറ്റതിന് പിന്നാലെ പാർട്ടിയിൽ സെമി കേഡർ സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ആവശ്യമായ മാർഗനിർദേശങ്ങളും പരിശീലനവും നൽകാനും കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.