കൽപറ്റ: രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമണത്തിന്റെ തുടർച്ചയായി വെള്ളിയാഴ്ച കൽപറ്റയിൽ യു.ഡി.എഫ് മാർച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയുടെ ഗൺമാനെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഗൺമാൻ സ്മിബിനെതിരെയാണ് കൽപറ്റ പൊലീസ് കേസെടുത്തത്. മാർച്ചിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം ചേർന്ന് പൊലീസിനെ മർദിച്ചുവെന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് കേസെടുത്തത്. പൊലീസുകാർ സ്മിബിനെതിരെ മൊഴി നൽകാൻ തയാറായില്ലെന്നാണ് അറിയുന്നത്.
സ്മിബിൻ നിലവിൽ സസ്പെൻഷനിലാണ്. അതേസമയം, എസ്.എഫ്.ഐയുടെ ആസൂത്രിത ആക്രമണങ്ങൾ മറച്ചുപിടിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.