കോവിഡ്​: മന്ത്രിസഭ സത്യപ്രതിജ്ഞ ഓൺലൈൻ ആക്കണമെന്നാവശ്യപ്പെട്ട്​ കാമ്പയിൻ

തിരുവനന്തപുരം: കോവിഡ്​ വ്യാപനം രൂക്ഷമായ പശ്​ചാത്തലത്തിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഓൺലൈൻ വഴിയാക്കണമെന്നാവശ്യപ്പെട്ട്​ കാമ്പയിൻ. 800 പേരെ പ​ങ്കെടുപ്പിച്ച്​ തുറന്ന സ്ഥലത്ത്​ സത്യപ്രതിജ്ഞ ചടങ്ങ്​ നടത്തുമെന്ന വാർത്തകളുടെ അടിസ്​ഥാനത്തിലാണ്​ ഒരുകൂട്ടം യുവാക്കൾ ഓൺലൈൻ ഒപ്പുശേഖരണം നടത്തുന്നത്​. ഇതിനായി നിവേദനം തയ്യാറാക്കാൻ സമൂഹമാധ്യമങ്ങളിൽ #TakeOathOnline എന്ന ഹാഷ്​ടാഗിൽ പ്രചാരണം നടക്കുന്നുണ്ട്​.

കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, സംരംഭകർ, വിദ്യാർത്ഥികൾ തുടങ്ങി 180 പേർ ഇതിനകം ഒപ്പിട്ടതായി കാമ്പയിന്​ തുടക്കം കുറിച്ച അർവിന്ദ്​ സോജു, അശ്വിൻ സുരേഷ്​, ബിനു ​െക.എൻ എന്നിവർ ഫേസ്​ബുക്​ പോസ്റ്റിൽ അറിയിച്ചു. ഈ നിവേദനം ഗവർണർക്കും മുഖ്യമന്ത്രിക്കും കൈമാറാനാണ്​ തീരുമാനം. പിണറായി വിജയൻ, കെ കെ ശൈലജ ടീച്ചർ, ബിനോയ് വിശ്വം, ശശി തരൂർ, വി കെ പ്രശാന്ത്, ആര്യ രാജേന്ദ്രൻ, ആന്‍റണി രാജു തുടങ്ങിയവരെ ടാഗ്​ ചെയ്​താണ്​ ഒപ്പുശേഖരണം നടത്തുന്നത്​.

സത്യപ്രതിജ്ഞ ചടങ്ങ് വെര്‍ച്ച്വല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റണമെന്ന ആവശ്യം ഡോക്​ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) ഉന്നയിച്ചിട്ടുണ്ട്​. ഇത്തരം നടപടിയിലൂടെ പ്രതിരോധത്തിന്‍റെ വലിയൊരു സന്ദേശം ജനങ്ങളിലേക്ക് എത്തുമെന്ന്​ ഐ.എം.എ പുറത്തിറക്കിയ വാർത്തക്കുറുപ്പിൽ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പ​ങ്കെടുക്കുന്നവരുടെ എണ്ണം ചുരുക്കണമെന്നാവശ്യ​പ്പെട്ട്​ സി.പി.ഐ നേതാവ്​ ബിനോയ്​ ബിനോയ്​ വിശ്വം എം.പിയും രംഗത്തെത്തിയിട്ടുണ്ട്​. 'കോവിഡ്, ട്രിപ്പിൾ ലോക് ഡൗൺ, മഴക്കെടുതി... ഈ സാഹചര്യത്തിൽ സത്യപ്രതിജ്ഞ മന്ത്രിമാർ, രണ്ട് കുടുംബാംഗങ്ങൾ, അനിവാര്യരായ ഉദ്യോഗസ്ഥർ മാത്രമായി ചുരുക്കുന്നതല്ലേ ഉചിതം? നമ്മുടെ ഗവണ്മെന്‍റിനെ അതിൻ്റെ പേരിൽ ജനങ്ങൾ മാനിക്കുകയേ ഉള്ളൂ. നാം വ്യത്യസ്തരായി ചിന്തിക്കാനും പ്രവർത്തിക്കാനും കടപ്പെട്ടവരാണ്. ജനങ്ങൾ അതാണ് നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പ്രിയങ്കരനായ മുഖ്യമന്ത്രിക്ക് ഇത് മനസിലാകുമെന്ന് ഉറപ്പുണ്ട്'' -ബിനോയ്​ വിശ്വം ഫേസ്​ബുക്​ പോസ്റ്റിൽ പറഞ്ഞു.


Full View

Tags:    
News Summary - Take Oath Online campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.