കുമളി: തമിഴ്നാട് അഡീഷനൽ അഡ്വ. ജനറലും ഉയർന്ന ഉദ്യോഗസ്ഥരും മുല്ലപ്പെരിയാർ അണക്കെട്ടിൽ നടത്തിയ സന്ദർശനം കേരളം അറിഞ്ഞില്ല. മുല്ലപ്പെരിയാർ ഉപസമിതി അംഗം കൂടിയായ തമിഴ്നാട് എക്സിക്യൂട്ടിവ് എൻജിനീയർ സുബ്രഹ്മണ്യത്തിനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പമാണ് അഡീഷനൽ അഡ്വ. ജനറൽ മണിശങ്കർ അണക്കെട്ട് സന്ദർശിച്ചത്.
ശനിയാഴ്ച വൈകീേട്ടാടെ തേക്കടിയിലെത്തിയ മണിശങ്കർ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ ധനപാലിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥാരുമായി ചർച്ച നടത്തിയ ശേഷം തർക്കത്തിലായ ആനവാച്ചാലിലെ വാഹന പാർക്കിങ് പ്രദേശവും സന്ദർശിച്ചു.
ഇതിനുശേഷം ഞായറാഴ്ച രാവിലെയാണ് അണക്കെട്ടിെൻറ ചുമതലയുള്ള സംസ്ഥാന ജലവിഭവ വകുപ്പ് അധികൃതരെ അറിയിക്കാതെ അണക്കെട്ട് സന്ദർശിച്ചത്. തേക്കടിയിൽനിന്ന് തമിഴ്നാടിെൻറ ബോട്ടിൽ അണക്കെട്ടിലെത്തിയ അഡ്വ. ജനറലിനോട് തമിഴ്നാട് ഉദ്യോഗസ്ഥർ കേരള അധികൃതർക്കെതിരെ നിരവധി പരാതികൾ ഉന്നയിച്ചു.
പ്രധാന അണക്കെട്ട്, ബേബിഡാം, സ്പിൽവേ എന്നിവിടങ്ങളിലെല്ലാം അഡ്വ. ജനറൽ സന്ദർശനം നടത്തി. തേക്കടി തടാകത്തിലിറക്കിയിട്ടും സാേങ്കതിക പ്രശ്നങ്ങൾ മൂലം വനംവകുപ്പ് ഒാട്ടം തടഞ്ഞ തമിഴ്നാടിെൻറ പുതിയ ബോട്ടും തമിഴ്നാട് ഉദ്യോഗസ്ഥർ മണിശങ്കറെ കാട്ടി പരാതി ഉന്നയിച്ചു.
വനമേഖലക്കുള്ളിൽ തമിഴ്നാട് നടത്തിയ നിർമാണ പ്രവർത്തനങ്ങൾ വനപാലകർ തടഞ്ഞിരുന്നു. ഇവിടെയും അഡ്വ. ജനറലിനെ എത്തിച്ച് തമിഴ്നാട് ഉദ്യോഗസ്ഥർ പരാതി പറഞ്ഞു. പിന്നീട് തമിഴ്നാട് ഉദ്യോഗസ്ഥരുമായി തേക്കടിയിലെ ഒാഫിസിൽ ചർച്ച നടത്തിയ ശേഷമാണ് മണിശങ്കർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.