കൊയിലാണ്ടിയിൽ കണ്ടയിനർ ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച്​ രണ്ട്​ പേർ മരിച്ചു

കോഴിക്കോട്​: കൊയിലാണ്ടിയിൽ കണ്ടയിനർ ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച്​ രണ്ട്​ പേർ മരിക്കുകയും നാല്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. കണ്ടയിനർ ലോറിയിലുണ്ടായിരുന്ന മലപ്പുറം തിരൂർ സ്വദേശി ജാഫർ, ടാങ്കർ ലോറിയിലുണ്ടായിരുന്ന തമിഴ്​നാട്​ സ്വദേശി രാജേന്ദ്രൻ എന്നിവരാണ്​ മരിച്ചത്​. ഇരു വാഹനത്തിലുമായി ഉണ്ടായിരുന്ന ബാപ്പു, അബൂബക്കർ, ചിന്നദു​രൈ എന്നിവർക്കും ഒരു വഴിയാത്രക്കാരനും​ പരിക്കേറ്റിട്ടുണ്ട്​.

ഇന്ന്​ പുലർച്ചെ 2.40ന്​ കൊയിലാണ്ടി ബസ് സ്റ്റാൻറിനടുത്താണ്​ അപകടമുണ്ടായത്​. കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് മീൻ കയറ്റി പോകുകയായിരുന്ന കെ.എൽ. 55 കെ. 8047 നമ്പർ കണ്ടയിനർ ലോറിയും മംഗലാപുരത്ത് നിന്നും എൽ.പി.ജി കയറ്റി വന്ന ടി.എൻ. 88 എ. 8581 നമ്പർ ടാങ്കർ ലോറിയുമാണ്​ അപകടത്തിൽ പെട്ടത്​. അപകടത്തെ തുടർന്ന്​ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Tags:    
News Summary - tanker lorry accident with container lorry; two died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.