കൊച്ചി: കരാർ ടാങ്കര്‍ ലോറി തൊഴിലാളികളുടെ സമരം തുടർന്നാൽ പമ്പുകൾ അനിശ്ചിതകാലം അടച്ചിടാൻ ഉടമകൾ ഒരുങ്ങുന്നു. ഒാൾ കേരള ഫെഡേറഷൻ ഒാഫ് പെട്രോളിയം ട്രേഡേഴ്സിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച യോഗം ചേർന്ന് അടിയന്തര തീരുമാനമെടുക്കാനാണ് നീക്കം. നോട്ടീസ് നൽകാതെ നടത്തുന്ന സമരം നേരിടാൻ അധികൃതർ ശ്രമം നടത്തുന്നില്ലെന്നാണ് ഉടമകളുടെ ആരോപണം.
സ്വന്തം ടാങ്കറിൽ ഇന്ധനം ശേഖരിക്കാൻ തയാറാണെങ്കിലും സംരക്ഷണം നൽകാൻ ഭരണകൂടത്തിന് കഴിയുന്നില്ല. ഇൗ സാഹചര്യത്തിൽ അടച്ചുപൂട്ടലല്ലാതെ മറ്റുമാർഗമില്ലെന്ന് ഫെഡേറഷൻ ജനറൽ സെക്രട്ടറി ഇ.എം. രാധാകൃഷ്ണൻ പറഞ്ഞു. എല്ലാനിയമവും പാലിച്ചാണ് തങ്ങള്‍ക്ക് ലോഡ് നിറക്കാന്‍ കമ്പനി അനുമതി നല്‍കിയതെന്നാണ് ഒാള് കേരള പെട്രോളിയം ഡീലേഴ്സ് ടാങ്കര്‍ അസോസിയേഷെൻറ വാദം.
സമരം തീർക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് ഇന്ത്യൻ ഒായിൽ കോർപറേഷെൻറ നിലപാട്. ടാങ്കർ ഉടമകളുമായാണ് കരാർ നിലവിലുള്ളതെന്നതിനാൽ തൊഴിലാളികളുമായി ചർച്ച നടത്തേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും െഎ.ഒ.സി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.