ഇന്ധന ടാങ്കര്‍ ലോറി സമരം തടയണമെന്ന് ഐ.ഒ.സിയുടെ ഹരജി

കൊച്ചി: ഡിസംബര്‍ മൂന്ന് മുതല്‍ പെട്രോളിയം നീക്കം സ്തംഭിപ്പിച്ച് ടാങ്കര്‍ ലോറി ജീവനക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. കേരള സ്റ്റേറ്റ് ടാങ്ക് ലോറി വര്‍ക്കേഴ്സ് യൂനിയന്‍ പ്രഖ്യാപിച്ച പണിമുടക്ക് തടയണമെന്നും സമരക്കാര്‍ക്കെതിരെ അവശ്യ സേവന നിയമം (എസ്മ) നടപ്പാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് (ഐ.ഒ.സി) ഹരജി നല്‍കിയിരിക്കുന്നത്.

എന്നാല്‍, മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മാനേജ്മെന്‍റുമായി ഉണ്ടാക്കിയ ധാരണ നിലവിലുണ്ടെന്നും ഇന്ധന നീക്കവുമായി ബന്ധപ്പെട്ട് ഇന്നുവരെ ഭീഷണിയൊന്നുമില്ളെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊച്ചിന്‍ ടെര്‍മിനലില്‍നിന്ന് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇരുമ്പനത്തും കോഴിക്കോട് ഡിപ്പോയിലും എത്തിക്കാന്‍ ട്രാന്‍സ്പോര്‍ട്ടിങ് കരാര്‍ നല്‍കിയവരുടെ തൊഴിലാളികളുടെ സംഘടന സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ഡിസംബര്‍ ഒന്നിന് നടക്കുന്ന യോഗത്തില്‍ സേവന-വേതനവുമായി ബന്ധപ്പെട്ട് തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ളെങ്കില്‍ മൂന്ന് മുതല്‍ പണിമുടക്കുമെന്നാണ് പ്രഖ്യാപനം. ന്യായമല്ലാത്ത ആവശ്യമാണ് യൂനിയന്‍ ഉന്നയിക്കുന്നതെന്ന് ഹരജിയില്‍ പറയുന്നു. പെട്രോളിയം ഉല്‍പന്ന നീക്കം തടസ്സപ്പെടുത്തുന്ന സമരത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹൈകോടതി ഉത്തരവുള്ളതാണ്. ഇതിന്‍െറ ലംഘനമാണ് പണിമുടക്ക്. അവശ്യ സേവനം നിര്‍വഹിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്നും സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Tags:    
News Summary - Tanker lorry strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.