കൊച്ചി: യൂബർ ടാക്സിക്കെതിരായ ടാക്സി ഡ്രൈവർമാരുടെ സംഘടിത ഭീഷണിക്ക് ഇരയായി ഗായിക സയനോരയും. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഗായിക വിളിച്ച യൂബർ ടാക്സി ഡ്രൈവറെ സംഘം ഭീഷണിപ്പെടുത്തിയത്. ടാക്സിയിൽ കയറാൻ ശ്രമിച്ച തന്നെ തടഞ്ഞതായും സയനോര ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.
തിരിച്ചു ബഹളം വച്ചപ്പോഴാണ് അവർ പിൻവാങ്ങിയത്. ഒറ്റക്ക് യാത്ര ചെയ്ത തനിക്കു സ്ത്രീയെന്ന പരിഗണന പോലും നൽകിയില്ല, സ്റ്റേഷനു പുറത്തു നിന്നു മാത്രമേ കയറാൻ പാടുള്ളൂവെന്ന് ഡ്രൈവർ നിർബന്ധം പിടിച്ചു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരത്തിലൊരു സംഭവം നടക്കുമെന്ന് ഒരിക്കലും കരുതിയില്ല –അവർ കൂട്ടിച്ചേർത്തു.
നേരത്തേ, സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ വിദ്യ എന്ന യുവതിക്കും സമാനമായ അനുഭവം നേരിട്ടിരുന്നു. സ്റ്റേഷനുള്ളിൽ വാഹനം കയറ്റരുതെന്നും പ്രീപെയ്ഡ് വാഹനം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അന്ന് ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവർമാർ യാത്രക്കാരിയെ ഭീഷണിപ്പെടുത്തുകയും യൂബർ ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. പിന്നിട് സ്റ്റേഷനുകളിൽനിന്ന് സർവീസ് നടത്തുന്നതിൽനിന്ന് ആരെയും വിലക്കിയിട്ടില്ലെന്ന് ദക്ഷിണ റെയിൽവേ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.