ഡയറി എഴുതാത്തതിന് അഞ്ച് വയസ്സുകാരനെ തല്ലിച്ചതച്ച കേസിൽ അധ്യാപിക അറസ്റ്റിൽ

തൃശൂർ: അഞ്ച് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ. തൃശൂർ കുരിച്ചിറ സെന്‍റ് ജോസഫ് യു.പി സ്കൂളിലെ അധ്യാപിക സെലിൻ ആണ് മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ബുധനാഴ്ച രാത്രിയോടെ നെടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.

ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ച് വയസ്സുകാരനെ തല്ലിച്ചതച്ചത്. കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെയാണ് തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.

സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ അറസ്റ്റ് ചെയ്തില്ലെന്ന ആക്ഷേപത്തിനിടെയാണ് ബുധനാഴ്ച കീഴടങ്ങൽ. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അറസ്റ്റ് ചെയ്യാത്തതെന്നും മാനേജ്മെന്റ് ഒത്തുതീർപ്പിന് ശ്രമിച്ചപ്പോൾ താൻ വഴങ്ങിയില്ലെന്നും രക്ഷിതാവ് ആരോപിച്ചിരുന്നു. അധ്യാപിക ഒളിവിൽ ആണെന്നാണ് നെടുപുഴ പൊലീസ് വിശദീകരിച്ചിരുന്നത്. അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Teacher arrested for beating five-year-old boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.