സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ എക്സൈസ് സഹായത്തോടെ അധ്യാപികയെ കർണാടക അതിർത്തി കടത്തിയത് വിവാദമാകുന്നു. സ ംഭവം കൽപ്പറ്റ ഡിവൈ.എസ്.പി അന്വേഷിക്കും. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് എക്സൈസ് സ ർക്കിൾ ഇൻസ്പെക്ടറുടെ സഹായത്തോടെ അതിർത്തി കടത്തിയത്. ഇവർക്ക് അതിർത്തി കടക്കാൻ പാസ് അനുവദിച്ചത് ആറ്റിങ്ങൽ നാർക്കോട്ടിക് ഡിവൈ.എസ്.പിയാണ്.
സംഭവത്തിൽ അധ്യാപികക്കെതിരെ കേസെടുക്കുമെന്ന് വയനാട് ജില്ല കലക്ടർ അറിയിച്ചിരുന്നു. പകർച്ചവ്യാധി തടയൽ നിയമപ്രകാരമാണ് ഉത്തരവ്. പാസ് അനുവദിക്കാൻ പൊലീസിന് അനുവാദമില്ലെന്നും കലക്ടർ പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ വകുപ്പ്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവൈ.എസ്.പിക്കെതിരെയും അന്വേഷണം ഉണ്ടാകും.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ അന്തർ സംസ്ഥാന യാത്രക്ക് കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഇതെല്ലാം തെറ്റിച്ചായിരുന്നു അധ്യാപികയുടെ യാത്ര. മറ്റു ജില്ലകളിൽനിന്ന് വയനാട്ടിൽ പ്രവേശിക്കുന്നവർക്ക് കടുത്ത നിയന്ത്രണമുണ്ട്. എല്ലാവരെയും 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ താമസിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിൽനിന്ന് രക്ഷപ്പെടാൻ താമരശ്ശേരിയിൽനിന്ന് എക്സൈസ് വാഹനത്തിലാണ് അധ്യാപിക മുത്തങ്ങയിലെത്തിയത്.
തിരുവനന്തപുരത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്താണ് അധ്യാപിക. തിരുവനന്തപുരം മുതൽ തന്നെ അധ്യാപിക സർക്കാർ വാഹനത്തിലാണ് വന്നതെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.