മലപ്പുറം: വിദ്യാർഥിനികളോട് മോശമായി പെരുമാറിയതിനെ തുടർന്ന് അധ്യാപകനെ സ്കൂൾ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. മലപ്പുറം ചെമ്മങ്കടവ് സ്കൂൾ അധ്യാപകനും മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറും എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസറുമായ ഹഫ്സൽ റഹ്മാനെയാണ് മാനേജ്മെൻറ് 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. പ്രിൻസിപ്പലിെൻറ പരാതിയിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.
വിദ്യാർഥിനികളുടെ മൊഴിയെടുത്ത ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് സി.െഎ എ. പ്രേംജിത്ത് പറഞ്ഞു. ഇയാൾ മോശമായി പെരുമാറിയതായി നിരവധി വിദ്യാർഥിനികൾ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. നവംബർ ആറിന് സ്കൂളിൽ എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ കരകൗശല വസ്തു നിർമാണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിനായി മറ്റൊരു സ്കൂളിൽ നിന്നെത്തിയ വിദ്യാർഥിനിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ഇയാൾ കടന്നുപിടിച്ചപ്പോൾ കുതറിയോടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞേപ്പാഴാണ് സംഭവം പുറത്തറിയുന്നത്.
അധ്യാപകൻ മോശമായി പെരുമാറിയത് സ്കൂളിൽ അറിഞ്ഞതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. സമാനമായ സംഭവങ്ങൾ സ്കൂളിലും നടന്നിട്ടുണ്ടെന്നും കുട്ടികൾ പറഞ്ഞു. ഇതോടെയാണ് അധ്യാപികമാരടങ്ങുന്ന ആൻറി ഹരാസ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥിനികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. നിരവധി കുട്ടികൾ സമാനമായ അനുഭവമുണ്ടായതായി പരാതി നൽകി. ഇയാൾക്കെതിരെ ലഭിച്ച 19 പരാതികൾ പൊലീസിന് കൈമാറിയതായും അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും പ്രിൻസിപ്പൽ കെ.ജി. പ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സ്കൂളിലെ കരിയര്‍ ഗൈഡന്‍സ് ആൻഡ് അഡോളസെൻറ് സെല്ലായ സൗഹൃദ ക്ലബിെൻറ ചുമതല ഇയാൾക്കാണ്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.െഎ, ഡി.വൈ.എഫ്.െഎ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.