കൽപറ്റ: കോവിഡിനൊപ്പം വന്നുചേർന്ന സ്കൂൾ അവധിക്കാലം സംസ്ഥാനത്തെ 2447 അധ്യാപകർ ചെലവഴിക്കുന്നത് ഓൺലൈൻ കമ്പ്യൂട്ടർ പഠനത്തിനായി.
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷെൻറ (കൈറ്റ്) ഓൺലൈൻ പഠന സംവിധാനമായ 'കൂൾ' (കൈറ്റ്സ് ഓപൺ ഓൺലൈൻ ലേണിങ്) വഴിയാണ് അധ്യാപകർ പരിശീലനം നേടുന്നത്. ഏപ്രിൽ 27നാണ് കോഴ്സ് ആരംഭിച്ചത്. പുതുതായി ചേരുന്ന പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറിവരെയുള്ള അധ്യാപകരുടെ പ്രൊബേഷൻ പൂർത്തിയാവണമെങ്കിൽ 48 മണിക്കൂർ കമ്പ്യൂട്ടർ പരിശീലനം നിർബന്ധമാണെന്ന സർക്കാർ ഉത്തരവിെൻറ ഭാഗമായാണ് ഇപ്പോഴത്തെ പഠനം.
'കൂൾ' സർട്ടിഫിക്കറ്റോ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ പഠിച്ചതിെൻറ രേഖയോ സമർപ്പിച്ചാൽ മാത്രമേ അധ്യാപകർക്ക് നിലവിൽ പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കാൻ കഴിയൂ.
ഓൺലൈനായതിനാൽ സർക്കാറിന് ചെലവ് വളരെ കുറവാണെന്നതും പഠിതാക്കൾക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നതിനാൽ കൂടുതൽ ഫലപ്രദമാണെന്നതും ഈ പരിശീലന രീതിയുടെ മികവാണ്. ഒാരോ ജില്ലയിലും നിശ്ചിത ബാച്ചുകളായി തിരിച്ചാണ് പരിശീലനം.
കൈറ്റിെൻറ പരിശീലകരാണ് (മെൻറർ) ഒരോ ബാച്ചിനും മാർഗനിർദേശങ്ങൾ നൽകുക. ആഴ്ചതോറും ഒാൺലൈൻ സമ്പർക്ക ക്ലാസുണ്ടാവും. അതിനിടയിലുള്ള കാലയളവിൽ ചെയ്തുതീർക്കേണ്ട അസൈൻമെൻറുകൾ നൽകും. 'കൂൾ' വെബ്സൈറ്റിൽനിന്ന് ഓരോ മൊഡ്യൂളും ഡൗൺലോഡ് ചെയ്ത് അസൈൻമെൻറുകൾ വീട്ടിലിരുന്ന് പൂർത്തിയാക്കി അടുത്ത ആഴ്ചയിൽ അത് സമർപ്പിക്കണം.
പഠിതാക്കളും മെൻററും ഉൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിലൂടെ സംശയനിവാരണങ്ങൾക്കും സൗകര്യമുണ്ടാവും. കോഴ്സിെൻറ അവസാനം പഠിതാക്കൾ രണ്ടു മണിക്കൂർ ഓഫ്ലൈൻ പരീക്ഷ എഴുതണം. ഇതു വിലയിരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകുക. പഠിതാക്കളുടെ സൗകര്യം പരിഗണിച്ചാണ് പരീക്ഷ കേന്ദ്രങ്ങൾ ഓരോ ജില്ലയിലും ഒരുക്കുക.
ആറാഴ്ച ദൈർഘ്യമുള്ള കോഴ്സിൽ സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിതമായ വേഡ് ഡോക്യുമെൻറുകൾ തയാറാക്കൽ, സ്പ്രെഡ് ഷീറ്റ്, പ്രസേൻറഷൻ, ഇമേജ് എഡിറ്റിങ്, വിഡിയോ-ഓഡിയോ എഡിറ്റിങ്, ഡിജിറ്റൽ റിസോഴ്സുകളുടെ നിർമാണം, മലയാളം ടൈപ്പിങ്, ഇൻറർനെറ്റ്, വിദ്യാഭ്യാസ സോഫ്റ്റ്വെയറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
2018ലാണ് 'കൂൾ' ഓൺലൈൻ പരിശീലന സംവിധാനം കൈറ്റ് ആരംഭിച്ചത്. വയനാട് ജില്ലയിൽ നാല് ബാച്ചുകളിലായി 89 അധ്യാപകരാണ് പരിശീലനം നേടുന്നത്. ജനുവരിയിൽ ജില്ലയിൽ 14 ബാച്ചുകൾക്ക് പരിശീലനം നൽകിയിരുന്നു.
കാസർകോട് 106
കണ്ണൂർ 307
വയനാട് 89
കോഴിക്കോട് 254
മലപ്പുറം 616
പാലക്കാട് 187
തൃശൂർ 157
എറണാകുളം 114
ഇടുക്കി 138
കോട്ടയം 109
ആലപ്പുഴ 68
പത്തനംതിട്ട 67
കൊല്ലം 123
തിരുവനന്തപുരം 112
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.