മൂവാറ്റുപുഴ: പരീക്ഷാജോലികളുടെ വേതനം നൽകാത്തതിൽ ഹയർ സെക്കൻഡറി അധ്യാപകർ സമരത്തിലേക്ക്. മാർച്ചിലെ പൊതുപരീക്ഷ കഴിഞ്ഞ് ആറുമാസമായിട്ടും വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച എറണാകുളം ആർ.ഡി.ഡി ഓഫിസിനു മുന്നിൽ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രക്ഷോഭ സംഗമം നടത്തും. ജില്ലയിലെ എട്ട് ക്യാമ്പുകളിൽ പങ്കെടുത്ത രണ്ടായിരത്തിലധികം അധ്യാപകർക്ക് വേതനം കിട്ടാനുണ്ട്.
പ്രാക്ടിക്കൽ പരീക്ഷ ജോലികൾ, ഇൻവിജിലേഷൻ, മൂല്യനിർണയം, റീവാലുവേഷൻ എന്നീ ജോലികളുടെ വേതനമാണ് നൽകാത്തത്. എസ്.എസ്.എൽ.സി പരീക്ഷയുടെ വേതനം കൃത്യമായി നൽകിയിരുന്നു. ഹയർസെക്കൻഡറി കുട്ടികളിൽനിന്ന് പരീക്ഷാഫീസ് മുൻകൂറായി വാങ്ങിയിട്ടും വേതനം നൽകാത്തത് വിവേചനമാണെന്ന് ഫെഡറേഷൻ ഭാരവാഹികൾ ആരോപിച്ചു.
പ്രക്ഷോഭസംഗമം ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.