തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിെൻറ ക്ലാസോടുകൂടി സംസ്ഥാനത്തെ പ്രൈമറി അധ്യാപകർക്കുള്ള അവധിക്കാല പരിശീലനത്തിന് വ്യാഴാഴ്ച തുടക്കമാകും. ലോക്ഡൗൺ കാരണം പൂർണമായും ഒാൺലൈൻ രീതിയിലാണ് ഇത്തവണ പരിശീലനം. victers.kerala.gov.in എന്ന വെബ്സൈറ്റിലും കൈറ്റിെൻറ വിക്ടേഴ്സ് ചാനലിലൂടെയും പ്രത്യേക മൊഡ്യൂൾ പ്രകാരമുള്ള പരിശീലന പരിപാടി സംപ്രേഷണം ചെയ്യും.
മേയ് 14, 15, 18, 19, 20 തീയതികളിലാണ് പരിശീലനം. പിന്നീട് ക്ലാസ് കാണണമെങ്കിൽ youtube.com/itsvicters എന്ന വിലാസത്തിലും ലഭിക്കും. അധ്യാപകരുടെ പ്രതികരണങ്ങൾ സമഗ്ര ഡിജിറ്റൽ പോർട്ടൽ ലോഗിൻ ചെയ്ത് സമർപ്പിക്കണം. അധ്യാപകരുടെ ‘സമഗ്ര’യിലെ അംഗത്വം പ്രധാനാധ്യാപകനും പരിശീലനത്തിൽ പെങ്കടുക്കുന്നുവെന്ന് വിദ്യാഭ്യാസ ഒാഫിസർമാരും ഉറപ്പുവരുത്തണം.
സമഗ്ര ശിക്ഷ േകരളയിലെ േബ്ലാക്ക് പ്രോജക്ട് കോഒാഡിനേറ്റർമാർ, ട്രെയിനർമാർ, സി.ആർ.സി കോഒാഡിനേറ്റർമാർ എന്നിവരും പരിശീലന പരിപാടി വീക്ഷിക്കണം.
ക്ലാസ് മുറിയിലെ അധ്യാപകൻ എന്ന വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യ ക്ലാസ്. തുടർന്ന് ‘സ്കൂൾ സുരക്ഷ - പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്ത്’ എന്ന വിഷയത്തിൽ െഎക്യരാഷ്ട്ര സഭയുടെ എൻവയൺമെൻറ് പ്രോഗ്രാം ഒാപറേഷൻസ് മാനേജർ ഡോ. മുരളി തുമ്മാരുകുടി ക്ലാസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.