തിരുവനന്തപുരം: വെബ്സൈറ്റിലെ സാേങ്കതിക പ്രശ്നങ്ങളും സൗകര്യങ്ങളുടെ കുറവും മൂലം കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തുന്ന മുതിർന്ന പൗരന്മാർക്ക് ദുരിതം. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് മൂലം മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട സ്ഥിതിയാണ്. മുതിർന്ന പൗരന്മാർക്ക് പുറമെ കോവിഡ് മുന്നണിപ്പോരാളികളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാരും കൂടി എത്തിയതോടെയാണ് തിരക്ക് നിയന്ത്രണാതീതമായത്. പലരും കുത്തിവെപ്പ് എടുക്കാതെ മടങ്ങുകയാണ്.
തിരുവനന്തപുരത്ത് തൈക്കാട്, ജനറൽ, പേരൂർക്കട ആശുപത്രികളിൽ മുതിർന്ന പൗരന്മാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ശസ്ത്രക്രിയ കഴിഞ്ഞവരടക്കം ക്യൂവിൽ നിന്നു. സൈറ്റിൽ രജിസ്റ്റർ ചെയ്ത് വരുന്നവരും വാക്സിനേഷൻ കേന്ദ്രത്തിലേക്ക് നേരിെട്ടത്തി രജിസ്റ്റർ ചെയ്യുന്നവരുമുണ്ട്.
മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട സ്ഥിതി ഇവർക്കുണ്ടായി. പലയിടത്തും മതിയായ ഇരിപ്പിട സൗകര്യവുമുണ്ടായിരുന്നില്ല. കോവിൻ സൈറ്റിൽ തിരിച്ചറിയൽ രേഖ അപ്ലോഡ് ചെയ്താൽ പോലും രജിസ്ട്രേഷൻ പൂർണമാകുന്നില്ലെന്ന ആക്ഷേപമുണ്ട്.
അതേസമയം, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തുമെന്നുമാണ് ആരോഗ്യവകുപ്പിെൻറ വിശദീകരണം. വെള്ളിയാഴ്ച മുതൽ കൂടുതൽ ആശുപത്രികളിൽ വാക്സിൻ നൽകിത്തുടങ്ങും. സ്വകാര്യ ആശുപത്രികളും സജ്ജമാവും. തിങ്കളാഴ്ച മുതൽ എല്ലാം സുഗമമാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.