കോട്ടയം: പതിനേഴുകാരനെ ട്രെയിനിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നുകളഞ്ഞു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികളാണ് മകനെ ഉപേക്ഷിച്ച് മുങ്ങിയത്. ശനിയാഴ്ച 9.15ഓടെ എറണാകുളം-കോട്ടയം പാസഞ്ചറിൽ ഒറ്റപ്പെട്ട നിലയിലിരുന്ന കൗമാരക്കാരനെ കണ്ട് സംശയം തോന്നിയ ആർ.പി.എഫ് ഉദ്യോഗസ്ഥർ വിവരം തിരക്കുകയായിരുന്നു.
തിരുച്ചിറപ്പള്ളിയിലാണ് വീടെന്നും കോട്ടയത്തെ അമ്മാവെൻറ വീട്ടിൽ കൊണ്ടുപോകാമെന്നും പറഞ്ഞ് അച്ഛനും അമ്മയും കൂട്ടിക്കൊണ്ട് വരുകയായിരുെന്നന്നുമാണ് പറഞ്ഞത്. എറണാകുളത്ത് എത്തിയപ്പോൾ വെള്ളം മേടിക്കാനാണെന്നും പറഞ്ഞ് ഇറങ്ങിപ്പോയ അവർ മടങ്ങിവന്നില്ല. മൊബൈൽ ഫോണിൽനിന്ന് സിംകാർഡ് ഊരിമാറ്റിയ നിലയിലാണ്. ഫോൺനമ്പറുകൾ മായ്ച്ച് കളഞ്ഞിട്ടുണ്ടെന്നും ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. വസ്ത്രങ്ങൾ ഉള്ള ബാഗ് മാത്രമാണ് കൈയിലുള്ളത്.
തിരുച്ചിറപ്പള്ളിയിലെ വാടകവീട്ടിൽ താമസിക്കുന്ന ഇവർക്ക് കടബാധ്യതകളുള്ളതായും അതാകാം മകനെ ഉപേക്ഷിക്കാൻ കാരണമെന്നുമാണ് പൊലീസിെൻറ വിലയിരുത്തൽ. വീടിരിക്കുന്ന റോഡിെൻറ േപര് അടക്കം പറഞ്ഞെങ്കിലും വാടകവീടിെൻറ നമ്പർ ഒാർത്തെടുക്കാൻ കഴിയുന്നില്ല. തുടർന്ന് ആർ.പി.എഫ് അറിയിച്ചതനുസരിച്ച് ഉച്ചയോടെ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയെ ഏറ്റെടുത്തു.
ആരോഗ്യപരിശോധനകൾക്കുശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. പിന്നീട് കോട്ടയം ജുവനൈൽ ഹോമിലേക്ക് മാറ്റി. രക്ഷിതാക്കളെ കണ്ടെത്താനായി വിവരം തമിഴ്നാട് െചെൽഡ് ലൈനിന് കൈമാറിയിട്ടുണ്ട്. അടുത്തദിവസം കുട്ടിയെയും ഇവർക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.