തൃശൂർ/ഗുരുവായൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളുടെ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ തന്ത്രികുടുംബത്തില്‍ മറ നീക്കി ഭിന്നത. ക്ഷേത്രപ്രവേശനത്തില് അനുകൂല നിലപാടെടുത്ത ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിനെ തള്ളി മറ്റ് കുടുംബാംഗങ്ങള്‍ രംഗത്തുവന്നു. മുഖ്യതന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട്, ഹരി, സതീശൻ, ശ്രീകാന്ത് എന്നിവരടങ്ങുന്ന കുടുംബാംഗങ്ങളാണ് അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തെ എതിര്‍ത്ത് രംഗത്ത് വന്നത്.
വിശ്വാസികളായ അഹിന്ദുക്കള്‍ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നായിരുന്നു ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് തന്ത്രികുടുംബത്തിലെ മറ്റ് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
ഭക്തജനങ്ങളെ ആശങ്കയിലാക്കുന്നതാണ് ഇതെന്നും കുടുംബത്തിലെ ഒരംഗത്തിെൻറ അഭിപ്രായം മാത്രമാണിതെന്നും വ്യക്തികൾ സ്വന്തംനിലക്ക് പറയുന്ന അഭിപ്രായങ്ങൾക്ക് യാതൊരു പ്രാധാന്യവും കൽപിക്കേണ്ടതില്ലെന്നുമാണ് കുടുംബാംഗങ്ങൾ വാർത്തക്കുറിപ്പിൽ പറയുന്നത്. ദിനേശൻ നമ്പൂതിരിപ്പാടിെൻറ അഭിപ്രായത്തെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.എം സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നിരുന്നു.
എന്നാൽ, വിഷയത്തിൽ മുഖ്യതന്ത്രിയാണ് നിലപാട് പറയേണ്ടതെന്ന നിലപാടാണ് ദേവസ്വം ചെയർമാൻ പ്രതികരിച്ചത്. തന്ത്രികുടുംബത്തിൽനിന്നുതന്നെ പ്രമുഖ നിരയിലുള്ള അംഗം കൂടിയായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിെൻറ അഭിപ്രായത്തെ ഖണ്ഡിച്ച് ഒരു ദിവസം പിന്നിട്ടാണ് കുടുംബം പ്രതികരിച്ചത്.
നേരേത്ത, ഗുരുവായൂർ മുൻ തന്ത്രിയുടെ നിര്യാണത്തെ തുടർന്ന് മുഖ്യതന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത് ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെയാണ്.
ജോലിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തായിരുന്ന ഇപ്പോഴത്തെ മുഖ്യതന്ത്രി നാരായണൻ നമ്പൂതിരിപ്പാടിെൻറ ഈ സ്ഥാനത്തേക്കുള്ള വരവ് വിവാദത്തിന് ഇടയാക്കിയിരുന്നു. പൊതുസമൂഹം ചർച്ച ചെയ്യുന്ന അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തിൽ വലിയ ചർച്ചക്ക് അവസരമിട്ട ചേന്നാസിെൻറ അഭിപ്രായത്തിന് എതിരായ തന്ത്രികുടുംബത്തിെൻറ വരവിലും സംശയങ്ങളുണ്ടെന്ന ആക്ഷേപമുയരുന്നുണ്ട്.
അതിനിടെ, തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിെൻറ പ്രസ്താവനയിൽ പ്രതിഷേധിച്ച് പൊതുപ്രവർത്തകൻ വത്സൻ താമരയൂർ പടിഞ്ഞാേറനടയിൽ ഏകാംഗ പ്രതിഷേധ ധർണ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.