ക്ഷേത്രങ്ങൾ ഷൂട്ടിങ്ങിനല്ല; ആരാധനക്കെന്ന് ഹൈകോടതി

കൊച്ചി: ക്ഷേത്രങ്ങൾ സിനിമ ഷൂട്ടിങ്ങിനല്ല, ആരാധനക്കുള്ള സ്ഥലമാണെന്ന് ഹൈകോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹരജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ വാക്കാൽ പരാമർശം.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ സിനിമ ചിത്രീകരണം അനുവദിക്കരുതെന്നും അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശികളായ ദിലീപ് മേനോൻ, ഗംഗ വിജയൻ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

അടുത്തിടെ പൂർണത്രയേശ ക്ഷേത്രം ‘വിശേഷം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി അനുവദിച്ചെന്നും സിനിമക്കാർക്കൊപ്പം ഹിന്ദുക്കളല്ലാത്ത സ്ത്രീ-പുരുഷന്മാർ കയറിയെന്നും ഹരജിയിൽ പറയുന്നു. ഉത്സവ സീസണിൽ പാപ്പാന്മാർ മദ്യപിച്ചെത്തുന്നതും ആളുകൾ ചെരിപ്പിട്ട് ക്ഷേത്രത്തിൽ കയറുന്നതും പതിവാണ്. ക്ഷേത്രത്തിന്‍റെ വിശുദ്ധി നഷ്ടമാക്കുന്ന നടപടിയാണിതെന്ന് ഹരജിയിൽ പറയുന്നു. 

Tags:    
News Summary - Temples are not for shooting, for worship - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.