കേരളത്തിലോടുന്ന പത്ത് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിലോടുന്ന പത്ത് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്നാണ് വിശദീകരണം.

മെയ് 6 മുതല്‍ 15 വരെയാണ് ഈ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. നിലവില്‍ ഈ ട്രെയിനുകളിലെ യാത്രക്കായി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുന്നതാണെന്നും റെയില്‍വെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍:

തിരുച്ചിറപ്പളളി ജംഗ്ഷൻ-തിരുവനന്തപുരം സെന്‍ട്രല്‍

തിരുവനന്തപുരം സെന്‍ട്രല്‍ - തിരുച്ചിറപ്പളളി ജംഗ്ഷൻ

ഗുരുവായൂര്‍- തിരുവനന്തപുരം സെന്‍ട്രല്‍ (ഇന്‍റര്‍സിറ്റി)

തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ (ഇന്‍റര്‍സിറ്റി)

പുനലൂര്‍- ഗുരുവായൂര്‍ സ്പെഷ്യല്‍

ഗുരുവായൂര്‍- പുനലൂര്‍ സ്പെഷ്യല്‍

എറണാകുളം ജംഗ്ഷൻ- കണ്ണൂര്‍ (ഇന്‍റര്‍സിറ്റി)

കണ്ണൂര്‍- എറണാകുളം ജംഗ്ഷൻ (ഇന്‍റര്‍സിറ്റി)

ആലപ്പുഴ- കണ്ണൂര്‍ (എക്സിക്യൂട്ടീവ്)

കണ്ണൂര്‍ - ആലപ്പുഴ (എക്സിക്യൂട്ടീവ്)

Tags:    
News Summary - Ten express trains to Kerala have been canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.