പന്തീരാങ്കാവ്: ‘മൊബൈലിൽ വിളിച്ചിട്ട് കിട്ടിയില്ല, രാത്രി വൈകിയിട്ടും മകനെ കാണാതായതോ ടെ എന്തോ അപകടം സംഭവിച്ചുവെന്നാണ് കരുതിയത്. വെളിച്ചമണക്കാതെ മകനെയും കാത്ത് പുറത് ത് കാത്തിരിക്കുമ്പോഴാണ് ൈകയിൽ വിലങ്ങണിയിച്ച് താഹയേയുമായി പൊലീസെത്തിയത്’-യു.എ. പി.എ ചുമത്തി അറസ്റ്റ് ചെയ്ത പന്തീരാങ്കാവ് മൂർക്കനാട് സ്വദേശി താഹ ഫസലിെൻറ രക്ഷിതാക്കളായ അബൂബക്കറും ജമീലയും മകനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം പങ്കുവെക്കുന്നു. വീട്ടിൽ പണം ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നും അത് കണ്ടെടുക്കാൻ വന്നതാണെന്നുമാണ് ആദ്യം പൊലീസ് പറഞ്ഞത്. തുടർന്ന് അകത്തു കയറി പരിശോധനയായി. ഉറങ്ങുകയായിരുന്ന ജ്യേഷ്ഠൻ ഇജാസും ശബ്ദം കേട്ട് ഉണർന്നു.
‘ഞങ്ങൾ രണ്ടു പേരും നല്ല വായന ശീലമുള്ളവരാണ്. ധാരാളം പുസ്തകങ്ങളുണ്ട്. പുസ്തകങ്ങളല്ലാതെ വേറൊന്നും മുറിയിലുണ്ടായിരുന്നില്ല’-ഇജാസ് പറഞ്ഞു. പുസ്തകങ്ങളും ലാപ്ടോപ്പും പെൻഡ്രൈവുമൊക്കെ പരസ്പരം ഉപയോഗിക്കുന്നുണ്ട്. താൻ ടി.ടി.സിക്ക് ചേർന്നതിനാൽ താഹയാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. അവൻ കോൺക്രീറ്റ് പണിക്ക് പോയാണ് കുടുംബം പോറ്റുന്നത്. ഒഴിവു ദിവസത്തിലാണ് ജേണലിസം പഠനം. പഠിക്കാൻ മിടുക്കനാണ്. നവോദയ യിലാണ് പഠിച്ചത്. പാർട്ടി കുടുംബമാണ് ഞങ്ങളുടേത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഭാരവാഹിത്വം ഇരുവരും വഹിച്ചിട്ടുണ്ട്. നിരോധിക്കപ്പെട്ട ഒന്നും വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടില്ല. പൊലീസ് എഴുതി നൽകിയ രേഖയിൽ ഒപ്പിട്ടത് ഉപ്പയാണ്. ഉപ്പ വർഷങ്ങളായി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണ് -ഇജാസ് പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കാമറ ഇല്ലാത്ത ഭാഗത്തുവെച്ച് മർദിച്ചതായി മകൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ജമീല പറഞ്ഞു. അവർ നിർബന്ധിച്ച് മാവോ മുദ്രാവാക്യം വിളിപ്പിച്ചു. കഞ്ചാവ് കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ കൊണ്ട് കുറ്റസമ്മതം നടത്തിച്ചത് -ജമീല പറഞ്ഞു. അന്യായമായ കുറ്റാരോപണത്തിനെതിരെ പാർട്ടി ഒപ്പമുണ്ടാവുമെന്ന് സി.പി.എം നേതൃത്വം ഉറപ്പ് തന്നിട്ടുണ്ടെന്ന് ഇജാസ് പറഞ്ഞു. പാർട്ടിയാണ് അഭിഭാഷകരെ ഏർപ്പാടാക്കിയത് - ഇജാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.