തലശ്ശേരി ഇരട്ടക്കൊല: കഞ്ചാവ്‌ വിൽപന പൊലീസിനെ അറിയിച്ചതിന്റെ വിരോധം

തലശ്ശേരി: കഞ്ചാവ്‌ വിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നെട്ടൂരിലെ വെള്ളാടത്ത് ഹൗസിൽ സുരേഷ് ബാബു എന്ന പാറായി ബാബു (47) ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് റിമാൻഡ് റിപ്പോർട്ട്. കഞ്ചാവ് വിൽപന പൊലീസിനെ അറിയിച്ചതിന്റെ വിരോധത്തിലാണ്‌ സി.പി.എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരീഭർത്താവ് പൂവനാഴി ഷമീർ (45) എന്നിവരെ കുത്തിക്കൊന്നതെന്ന്‌ റിപ്പോർട്ടിലുണ്ട്.

ഷമീറിന്റെ മകൻ ഷബിൽ ലഹരിവിൽപനക്കെതിരെ പ്രവർത്തിക്കുന്നതിലും പ്രതികൾക്ക്‌ ശത്രുതയുണ്ടായിരുന്നു. ജാക്‌സൺ കഞ്ചാവ്‌ വിൽക്കുന്നുണ്ടെന്ന വിവരം ഷബിലാണ്‌ പൊലീസിനെ അറിയിച്ചതെന്ന സംശയത്തിൽ പാറായി ബാബുവും ജാക്‌സണും ഷബിലിനെ അടിച്ചുപരിക്കേൽപിച്ചു. ശേഷമാണ്‌ കൊലപാകകത്തിന് ഗൂഢാലോചന നടത്തിയത്‌.

Tags:    
News Summary - Thalassery double murder: Contradiction of reporting the sale of ganja to the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.