പാലക്കാട്: പോക്സോ കേസിൽ ശിക്ഷ അനുഭവിക്കെ പരോളിൽ ഇറങ്ങിയ പ്രതി സ്കൂൾ വരാന്തയിൽ മരിച്ച നിലയിൽ. നെന്മാറ അയലൂർ ചേവക്കുളം പ്ലാക്കോട്ടുപറമ്പ് രാജേഷിനെയാണ് (26) ചിറ്റിലഞ്ചേരി എം.എൻ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടത്.
നെന്മാറ സ്റ്റേഷൻ പരിധിയിലെ പോക്സോ കേസിലെ പ്രതിയായിരുന്നു രാജേഷ്. കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കവെ മുത്തച്ഛന്റെ മരണത്തെ തുടർന്ന് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഒരു മാസത്തെ പരോൾ കോടതി അനുവദിച്ചിരുന്നു. പരോൾ കാലാവധി 31ന് തീരാൻ ഇരിക്കെയാണ് പ്രതി മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.