അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 60 വര്‍ഷം തടവ്

പെ​രു​മ്പാ​വൂ​ര്‍: അ​ഞ്ചു​വ​യ​സ്സു​ള്ള പെ​ണ്‍കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച പ്ര​തി​ക്ക് 60 വ​ര്‍ഷം ത​ട​വും 60,000 രൂ​പ പി​ഴ​യും. ഇ​രി​ങ്ങോ​ള്‍ സ്വ​ദേ​ശി​യാ​യാ 40 കാ​ര​​നെ​യാ​ണ്​ പെ​രു​മ്പാ​വൂ​ര്‍ അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2021 ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കു​റു​പ്പം​പ​ടി സ്‌​റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന രാ​ജേ​ഷ് കെ. ​മേ​നോ​നാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

കോ​ട​നാ​ട് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന സ​ജി മാ​ര്‍ക്കോ​സ്, എ​സ്.​ഐ ടി.​എ​ല്‍. ജ​യ​ന്‍, എ.​എ​സ്.​ഐ എം.​എ​സ്. മ​നോ​ജ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഷി​ജു കെ. ​വ​ര്‍ഗീ​സ്, വി​പി​ന്‍ വ​ര്‍ക്കി, എ​ന്‍.​പി. ബി​ന്ദു, പി.​എം. ലൈ​ലാ​ലി, കെ.​സി. ജി​ബി തു​ട​ങ്ങി​യ​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി എ. ​സി​ന്ധു ഹാ​ജ​രാ​യി.

Tags:    
News Summary - The accused who molested a five-year-old girl has been jailed for 60 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.