പതാക ദിനത്തിലുള്ള കൊലപാതകം ആസൂത്രിതമെന്ന് എ. വിജയരാഘവൻ

കണ്ണൂർ: തലശ്ശേരിയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എൽ.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിക്കുന്ന ദിവസത്തില്‍ തന്നെ ആക്രമണം നടത്തിയത് യാദൃശ്ചികമായി കാണാനാവില്ല. ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് ആക്രമണത്തിന് പിന്നിലെന്നും വിജയരാഘവന്‍ പറഞ്ഞു.

അത്യന്തം വേദനജനകവും പ്രതിഷേധാര്‍ഹവുമായ സംഭവം അരങ്ങേറിയിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് മുന്നിലാണ് ഈ അക്രമം നടന്നത് എന്നത് പ്രതേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. സംഘപരിവാറിനെ ഒറ്റപ്പെടുത്താന്‍ ഇനിയും ആളുകള്‍ തയ്യാറാകണം. അക്രമങ്ങളെ അക്രമം കൊണ്ട് നേരിടുന്ന പാര്‍ട്ടി അല്ല സി.പി.എം എന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. തലശ്ശേരി ന്യൂ മാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസാണ് (54) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ട് മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. കൊലക്ക് പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു. ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയിരുന്നു. ഹരിദാസനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരൻ സുരനും വെട്ടേറ്റു. ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷം നിലനിന്നിരുന്നു. 

Tags:    
News Summary - The assassination on Flag Day was planned. Vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.