തിരുവനന്തപുരം: വയലാർ അവാർഡിന് തെരഞ്ഞെടുത്തതിന് പിന്നാലെ, തനിക്ക് പലതവണ പുരസ്കാരങ്ങൾ നിഷേധിക്കപ്പെട്ടുവെന്ന് തുറന്നടിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സാഹിത്യ അക്കാദമി അവാർഡിന് പരിഗണിച്ചപ്പോൾ പേര് വെട്ടിയത് ഒരു മഹാകവിയാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ പാട്ടുകളും കവിതകളും വിലയിരുത്തുന്നത് ജനങ്ങളാണ്. വൈകിയാണെങ്കിലും വയലാർ അവാർഡ് ലഭിച്ചതിൽ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.
‘യഥാർഥ പ്രതിഭയെ ആർക്കും തോൽപിക്കാൻ പറ്റില്ല. ജനങ്ങൾ അവരോടൊപ്പം ഉണ്ടാകും. എന്റെ കൂടെ ജനങ്ങളുണ്ട്. അവാർഡുകളല്ല. ജനങ്ങളാണ് തീരുമാനിക്കുന്നത് ഞാൻ ആരാണെന്ന്. എന്റെ പാട്ടുകൾ, കവിതകൾ, ആത്മകഥ ഒക്കെ എന്താണെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. 31-ാം വയസ്സിൽ കേരള സാഹിത്യ അക്കാദമി അവർഡ് എനിക്ക് തരാൻ തീരുമാനിച്ചു. ഒരു മഹാകവിയാണ് പോയി വെട്ടിക്കളഞ്ഞത്. മലയാളത്തിലെ അക്ഷരങ്ങൾ മുഴുവൻ പഠിച്ചിട്ട് കൊടുക്കാമെന്ന് പറഞ്ഞു. മനഃപൂർവം എനിക്ക് തരാതിരുന്നതാണ് വയലാർ അവാർഡ്. തുറന്നുപറയാൻ എനിക്കൊരു മടിയുമില്ല. മൂന്നു നാലു തവണ എനിക്ക് അവാർഡ് തരാന്‍ പ്രഖ്യാപിച്ചിട്ട് അവസാനം മാറ്റി’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.