കുഞ്ഞിന്റെ തല പാത്രത്തിൽ കുടുങ്ങി; ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ച് സാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ് - വിഡിയോ

മലപ്പുറം: അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കെ സ്റ്റീൽ പാത്രത്തിൽ കുടുങ്ങിയ ഒരു വയസ്സുകാരിയെ മലപ്പുറം ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം.

കാവനൂർ പരിയാരിക്കൽ സുഹൈലിന്റെ മകൾ നൈഷയാണ് രക്ഷപ്പെടുത്തിയത്. കട്ടികൂടിയ സ്റ്റീൽ പാത്രത്തിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ വീട്ടുകാർ നടത്തിയ പരിശ്രമം പരാജയപ്പെട്ടതോടെ മലപ്പുറം ഫയർ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.

അഗ്നിരക്ഷാ സേന അംഗങ്ങൾ ഒരുപാട് നേരം പണിപ്പെട്ടാണ് ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ഇസ്മായിൽ ഖാന്റെ നേത്യത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആർ.വി. സജികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി.പി. അൻവർ, വി.പി. നിഷാദ്, എ.എസ്. പ്രദീപ്, കെ.എം. മുജീബ്, കെ. അഫ്സൽ, വി. നിസാമുദ്ദീൻ, കെ.ടി. സാലിഹ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.




Tags:    
News Summary - The baby's head was stuck in the bowl; Adventurous Rescue Fire Force Using Grinding Machine - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.