തിരുവനന്തപുരം: ബാർ കോഴ സംബന്ധിച്ച് ബാറുടമ ബിജു രമേശിെൻറ പുതിയ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്കെതിരായ വിജിലൻസ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി.
ഇതുസംബന്ധിച്ച ഫയല്‍ ഗവര്‍ണറുടെ അനുമതിക്ക് വേണ്ടിയാണ് കൈമാറിയത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവർക്ക് പണം കൈമാറിയിട്ടുണ്ടെന്ന ബാറുടമ ബിജു രമേശിെൻറ പുതിയ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിക്കായി മുന്‍ മന്ത്രി കെ. ബാബുവിെൻറ നിർദേശപ്രകാരം ബാറുടമകളില്‍നിന്ന് പത്തുകോടി പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലക്കും 50 ലക്ഷം കെ. ബാബുവിനും 25 ലക്ഷം വി.എസ്. ശിവകുമാറിനും കൈമാറിയെന്നുമായിരുന്നു ബിജു രമേശിെൻറ വെളിപ്പെടുത്തല്‍.
വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി പ്രാഥമികാന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാറിന് ഫയൽ കൈമാറിയിരുന്നു. ഇതാണ് ഇപ്പോൾ ഗവർണറുടെ അനുമതിക്കായി കൈമാറിയത്.
പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ അന്വേഷണപരിധിയില്‍ വരുമെന്നതിനാലാണ് അനുമതി തേടി ഫയല്‍ വിജിലന്‍സിെൻറ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗൾ ഗവര്‍ണര്‍ക്ക് കൈമാറിയത്.
ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇൗ ഫയലിൽ തീരുമാനമെടുത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാർ അനുമതി ആവശ്യമാണ്.
എന്നാല്‍, ആരോപണത്തില്‍നിന്ന് പിന്മാറാന് ജോസ് കെ.മാണി പത്തുകോടി വാഗ്ദാനം ചെയ്തെന്ന ബിജു രമേശിെൻറ ആരോപണത്തില്‍ അന്വേഷണത്തിന് സർക്കാർ തയാറായിട്ടില്ലെന്നാണ് വിവരം.
ഇതുസംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയും അന്വേഷണമുണ്ടാകില്ലെന്ന സൂചനയാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.