ചെങ്ങന്നൂർ: കോൺഗ്രസ് പിന്തുണച്ചതിെൻറ പേരിൽ പ്രസിഡൻറ് സ്ഥാനം സി.പി.എം തുടർച്ചയായി രണ്ടു തവണ രാജിവെച്ച ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ ഒടുവിൽ ബി.ജെ.പി വനിത അംഗം പ്രസിഡൻറ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ഇവിെട ഒരുമുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതിലൂടെയാണ് ബി.ജെ.പിക്ക് പ്രസിഡൻറ് സ്ഥാനം കിട്ടിയത്. ഏഴു വോട്ട് നേടിയ ബി.ജെ.പിയിലെ ബിന്ദു പ്രദീപ് പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്തു.
എൽ.ഡി.എഫ് സ്ഥാനാർഥി വിജയമ്മ ഫിലേന്ദ്രന് നാല് വോട്ട് മാത്രമാണ് ലഭിച്ചത്. 16ാം വാർഡ് എൽ.ഡി.എഫ് അംഗം അജിത ദേവരാജെൻറ വോട്ട് അസാധുവായി. കോൺഗ്രസ് വിമതനും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനുമായ ദിപു പടകത്തിലും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ബി.ജെ.പിക്ക് ഏഴുപേരുടെ പിന്തുണ ലഭിച്ചത്. പിന്തുണ നിരസിച്ച് രണ്ടുവട്ടം സി.പി.എം പ്രതിനിധി രാജിവെച്ച സാഹചര്യത്തിൽ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ ഡി.സി.സി നേതൃത്വം അംഗങ്ങൾക്ക് വിപ്പുനൽകുകയായിരുന്നു.
മുമ്പ് രണ്ടുതവണ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോഴും ബി.ജെ.പിയെ ഒഴിവാക്കാൻ എൽ.ഡി.എഫ് ആവശ്യപ്പെടാതെതന്നെ കോൺഗ്രസിലെ ആറ് അംഗങ്ങളും സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനെ പിന്തുണക്കുകയായിരുന്നു. എന്നാൽ, സത്യപ്രതിജ്ഞ ചെയ്തയുടൻ പാർട്ടി നിർദേശപ്രകാരം വിജയമ്മ രജിസ്റ്ററിൽ ഒപ്പിടാതെ പദവി രാജിവെക്കുകയായിരുന്നു. 18 അംഗ ഭരണസമിതിയിൽ ബി.ജെ.പിക്കും കോൺഗ്രസിനും ആറു വീതവും എൽ.ഡി.എഫിന് അഞ്ചും അംഗങ്ങളും കോൺഗ്രസ് വിമതനായി വിജയിച്ച ഒരംഗവുമാണുള്ളത്. പ്രസിഡൻറ് സ്ഥാനം പട്ടികജാതി വനിതസംവരണമായ ഇവിടെ ഈ വിഭാഗത്തിൽനിന്ന് കോൺഗ്രസിന് മെംബർമാരില്ല.
ചെറുകോൽ പുത്തേത്ത് തറയിൽ പ്രദീപിെൻറ ഭാര്യയായ ബിന്ദു (40) എട്ടാം വാർഡിൽനിന്ന് 56 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പ്രബോയ്, ആദിത്യ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.