ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബി.ജെ.പി ബന്ധം അന്വേഷിക്കണം -എ. വിജയരാഘവൻ

തിരുവനന്തപുരം: ബി.ജെ.പിനേതാക്കൾ ഉൾപ്പെട്ട കുഴൽപ്പണക്കേസിൽ ക്വട്ടേഷൻസംഘങ്ങളുമായുള്ള ബന്ധം കൂടി അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. കുഴൽപ്പണ ഇടപാടിൽ പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ബി.ജെ.പി നേതാക്കളും ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്.

ബി.ജെ.പിയുടെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം നീളുന്നതായാണ് മനസ്സിലാകുന്നത്. രാജ്യത്തിെൻറ ജനാധിപത്യപ്രകിയ അട്ടിമറിക്കാനുള്ള നീക്കം കൂടിയാണ് കുഴൽപ്പണക്കടത്തിലൂടെ ബി.ജെ.പി നടത്തിയത്. കേസിൽ ചോദ്യംചെയ്യാൻ ഹാജരാകുന്നവർ ബി.ജെ.പിയുടെ കൊടി​െവച്ച കാറിലാണ് എത്തുന്നത്.

തെരഞ്ഞെടുപ്പിൽ ഒഴുക്കുന്നതിനാണ് കണക്കിൽപെടാത്ത പണം നിയമവിരുദ്ധമായി എത്തിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിൽ യുക്തമായ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകണം. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ സംസ്ഥാന സർക്കാറിനെതിരെ പടപ്പുറപ്പാട് നടത്തുന്ന എൻഫോഴ്സ്​മെൻറ് ഡയറക്ടറേറ്റ് ഈ കേസിൽ സ്വീകരിക്കുന്ന നിസ്സംഗ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നും വിജയരാഘവൻ പറഞ്ഞു.

Tags:    
News Summary - The BJP's links with the Quotation groups should be investigated. Vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.