മരിച്ച ശോശാമ്മ

സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി; കിട്ടിയ മൃതദേഹം ബന്ധുക്കൾ ദഹിപ്പിച്ചു, പ്രതിഷേധം

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം മാറി നൽകിയതായി പരാതി. ചോറ്റി സ്വദേശി ശോശാമ്മയുടെ മൃതദേഹമാണ് മാറി നൽകിയത്. പകരം ലഭിച്ചത് മറ്റൊരു മൃതദേഹവും. എന്നാല്‍ ശോശാമ്മയുടെ മൃതദേഹം ലഭിച്ചവര്‍ ദഹിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അടക്കമുള്ളവർ സ്ഥലത്തെത്തി.

കൂട്ടിക്കലിലെ സെൻറ് ലൂപ്പസ് സി.എസ്.ഐ പള്ളിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു ശോശാമ്മ ജോണിന്റെ സംസ്കാരം നടത്തേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി എട്ടുമണിയോടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയത് തിരിച്ചറിഞ്ഞത്.

പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ശോശാമ്മയുടെ മൃതദേഹം മറ്റൊരു കുടുംബത്തിനു നൽകിയിരുന്നു. മൃതദേഹം കൊടുത്ത കുടുംബം സംസ്കാരം നടത്തിയതായി പിന്നീട് വ്യക്തമായി. എന്നാല്‍ ഇവര്‍ക്ക് മൃതദേഹം മാറിപ്പോയത് മനസിലാക്കാനാകുമായില്ലെന്ന് പറയുന്നു.

Tags:    
News Summary - The body was transferred; Conflict in hospital premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.