നഴ്സിംഗ് കോളജുകളില്‍ പുതിയ തസ്തികകൾ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച ആറ് നഴ്സിംഗ് കോളജുകളില്‍ അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 79 തസ്തികകളാണ് സൃഷ്ടിക്കുക. അഞ്ച് പ്രിന്‍സിപ്പല്‍മാര്‍, 14 അസിസ്റ്റന്റ് പ്രൊഫസര്‍, ആറ് സീനിയര്‍ സൂപ്രണ്ട്, ആറ് ലൈബ്രേറിയന്‍ ഗ്രേഡ് ഒന്ന്, ആറ് ക്ലര്‍ക്ക്, ആറ് ഓഫീസ് അറ്റന്‍ഡന്റ് എന്നിങ്ങനെ സ്ഥിരം തസ്തികകളാണ് സൃഷ്ടിച്ചത്.

ഇതുകൂടാതെ 12 ട്യൂട്ടര്‍, ആറ് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്. ആറ് ഹൗസ് കീപ്പര്‍, ആറ് ഫുള്‍ടൈം സ്വീപ്പര്‍, ആറ് വാച്ച്മാന്‍ എന്നിങ്ങനെ താത്കാലിക തസ്തികളും അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് കോളജുകള്‍.

തൃശൂര്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ഒമ്പത് തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എറണാകുളം വാളകം മാർ സ്റ്റീഫൻ ഹയർ സെക്കന്‍റി സ്കൂളിൽ ഹിന്ദി, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി (ജൂനിയർ)-ന്‍റെ മൂന്ന് തസ്തികകളും, മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്കായി എച്ച്.എസ്.എസ്.ടിയുടെ മൂന്ന് തസ്തികകളും, രണ്ട് ലാബ് അസിസ്റ്റന്‍റ് തസ്തികകളും സൃഷ്ടിക്കും. ഒരു എച്ച്.എസ്.എസ്.ടി (ജൂനിയർ), ഇംഗ്ലീഷ് തസ്തിക അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

Tags:    
News Summary - The cabinet meeting decided to create new posts in nursing colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.