പാട്ടത്തുക സമയോചിതമായി വർധിപ്പിക്കാത്തത് സർക്കാരിന് വൻ നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി

തിരുവനന്തപുരം: പാട്ടക്കരാറും പാട്ടത്തുകയും സമയോചിതമായി വർധിപ്പിക്കാത്തത് സർക്കാരിന് വൻ നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി. പാട്ട ഭൂമിയുടെ അനധികൃത വില്പന തടയാൻ നടപടി സർക്കാർ നടപടി സ്വാകരിച്ചില്ല. പാട്ടത്തുക നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം നടപ്പാക്കിയില്ല. തലസ്ഥാനത്തെ രണ്ട് ക്ലബ്ബുകൾക്ക് പാട്ടത്തുക ഒഴിവാക്കിയത് 29 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുകയാണെന്ന് കണക്കുകൾ പരിശോധിച്ചതിൽ കണ്ടെത്തി. റവന്യൂ വരുമാനം 19.49 ശതമാനം കൂടി. പക്ഷെ റവന്യൂ ചെലവ് കൂടി. റവന്യൂ വരുമാനത്തിന്‍റെ 19.98 ശതമാനം പലിശ അടക്കാൻ വിനിയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഭൂമി പതിച്ചു നൽകലിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി പതിച്ചു നൽകാൻ നിയമപരമായി അർഹതിയില്ലാത്തവർക്ക് ഭൂമി പതിച്ചു നൽകി. പലരിൽനിന്നും വിപണി വില ഈടാക്കിയില്ല. പതിച്ചു നൽകിയ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് പോലും ഉപയോഗിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

കിഫ്‌ബിക്കെതിരെയും സി.എ.ജിയുടെ റിപ്പോർട്ടില്‍ വിമർശനമുണ്ട്. കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ ബാധ്യത കൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം മുൻ മന്ത്രി ടി.എം. തോമസ് ഐസക്കിന്റെയും സർക്കാരിന്റെയും വാദം തള്ളിയ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ സി.എ.ജി റിപ്പോര്‍ട്ടിലും കിഫ്‌ബിക്കെതിരെ പരാമര്‍ശമുണ്ടിയിരുന്നു..

സംസ്ഥാനത്തെ സാമ്പത്തിക വിദഗ്ധർ ചൂണിട്ക്കാണിച്ചതുപോലെ കിഫ്‌ബിക്ക് സ്വന്തമായി വരുമാനം ഇല്ലെന്ന് റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടുന്നു. ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്‌ബി കടം തീർക്കുന്നതിനാൽ ഒഴിഞ്ഞു മാറാൻ ആകില്ലെന്നും റിപ്പോർട്ട് പറയുന്നു. പെൻഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്‍റെ അധിക ബാധ്യതയാണ്. ബജറ്റിന് പുറത്തെ കടം വാങ്ങൽ വെളിപ്പെടുത്താതെ സർക്കാർ ഉത്തരവാദിത്വങ്ങളിൽ വെള്ളം ചേർത്തു. സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    
News Summary - The CAG said that the non-increase of the rent on time caused a huge loss to the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.